പാക്കിസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിയുടെ കടുത്ത നിരാശയിലാണ് ഇന്ത്യന്‍ ക്യാംപ്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ നടത്താനാണ് സാധ്യത.
കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി തുടരും. സൂര്യകുമാര്‍ യാദവിന് പകരം മധ്യനിരയില്‍ ഇഷാന്‍ കിഷന് അവസരം നല്‍കും. സ്പിന്നര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി പുറത്തിരിക്കും. പകരം, രവിചന്ദ്രന്‍ അശ്വിന്‍ ആയിരിക്കും പ്ലേയിങ് ഇലവനില്‍. ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂര്‍ ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങാനാണ് സാധ്യത.