Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോണ്ടിച്ചേരിക്കെതിരെ ഡബിൾ സെഞ്ചുറി, വിമർശകരുടെ വായടപ്പിച്ച് പൃഥ്വി ഷോ

പോണ്ടിച്ചേരിക്കെതിരെ ഡബിൾ സെഞ്ചുറി, വിമർശകരുടെ വായടപ്പിച്ച് പൃഥ്വി ഷോ
, വ്യാഴം, 25 ഫെബ്രുവരി 2021 (13:11 IST)
വിജയ് ഹസാരെ ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരായ മത്സരത്തിൽ മുംബൈയുടെ യുവതാരം പൃഥ്വി ഷായ്‌ക്ക് ഡബിൾ സെഞ്ചുറി. മോശം ഫോമിലായതിനെ തുടർന്ന് തന്നെ വിമർശിച്ചവർക്കുള്ള മുഖമടച്ചുള്ള അടിയാണ് പൃഥ്വി ഷായുടെ പ്രകടനം.  142 ബോളില്‍ 27 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയിലാണ് ഷാ 200 റണ്‍സ് നേടിയത്.
 
പൃഥ്വി ഷായുടെയും സൂര്യകുമാർ യാദവിന്റെയും പ്രകടനത്തിന്റെ മികവിൽ 50 ഓവറിൽ 457 റൺസാണ് മുംബൈ അടിച്ചെടുത്തത്. മത്സരത്തിൽ  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഷാ തുടക്കം മുതല്‍ ആഞ്ഞടിക്കുകയായിരുന്നു. പൃഥ്വി ഷായ്‌ക്കൊപ്പം സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് കൂടിയെത്തിയതോടെയാണ് പോണ്ടിച്ചേരികെതിരെ മുംബൈ കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ, അക്‌സർ പട്ടേലിന് ആറ് വിക്കറ്റ്