Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies 3rd T20: ഇന്നെങ്കിലും സഞ്ജുവിന് നറുക്ക് വീഴുമോ? സാധ്യത ഇങ്ങനെ

ഒന്നോ രണ്ടോ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറായേക്കും എന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്

India vs West Indies 3rd T20: ഇന്നെങ്കിലും സഞ്ജുവിന് നറുക്ക് വീഴുമോ? സാധ്യത ഇങ്ങനെ
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:20 IST)
India vs West Indies 3rd T20: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കാനിരിക്കെ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്ക്. ആദ്യ രണ്ട് കളികളിലും ബഞ്ചിലിരുന്ന സഞ്ജു ഇന്ന് പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്നതാണ് എല്ലാവരുടേയും ചോദ്യം. രണ്ടാം ട്വന്റി 20 മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തിയാല്‍ സഞ്ജുവിന് ഇത്തവണയും നിരാശപ്പെടേണ്ടിവരും. 
 
അതേസമയം, ഒന്നോ രണ്ടോ മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറായേക്കും എന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഓപ്പണറായി പരീക്ഷിക്കുന്ന സൂര്യകുമാര്‍ യാദവിന് പകരം ഇന്ന് സഞ്ജുവിനെ ഇറക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്യും. വണ്‍ഡൗണ്‍ ആയി ഇറങ്ങുന്ന ശ്രേയസ് അയ്യരെ മാറ്റി സഞ്ജുവിന് അവസരം കൊടുക്കാനും സാധ്യതയുണ്ട്. സൂര്യകുമാറോ ശ്രേയസോ പുറത്തിരുന്നാല്‍ മാത്രമേ സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies 3rd T20 : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി 20 മത്സരം ഇന്ന്