Webdunia - Bharat's app for daily news and videos

Install App

സ്മിത്തിനും വാർണർക്കുമെതിരെ പ്രതിഷേധം: ബാനറുകളുമായി ദക്ഷിണാഫ്രിക്കൻ ആരാധകർ

അഭിറാം മനോഹർ
ശനി, 22 ഫെബ്രുവരി 2020 (12:34 IST)
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനും വാർണർക്കുമെതിരെ പ്രതിഷേധവുമായി ദക്ഷിണാഫ്രിക്കൻ ആരാധകർ. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലെ പന്ത് ചുരുണ്ടൽ വിവാദത്തിൽ അകപ്പെട്ട ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ലക്ഷ്യം വെച്ചാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ ബാനറുകളുമായി സ്റ്റേഡിയത്തിൽ എത്തിയത്.
 
സാൻഡ് പേപ്പറുകൾ വിൽപ്പനക്ക് എന്നെഴുതിയ ബാനറുകളുമായാണ് ആരാധകരിൽ പലരും ഇത്തവണ ഗാലറിയിൽ എത്തിയത്. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം ബാനറുകൾ മത്സരത്തിനിടയിൽ കാണാമായിരുന്നു. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് ഇരു ടീമുകളും ഇതുവരെയും പ്രതികരണം നൽകാൻ തയ്യാറായിട്ടില്ല. 
 
2018ലാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം നാണക്കേടിൽ ആഴ്ത്തിയ പന്ത് ചുരുണ്ടൽ വിവാദം ഉണ്ടായത്. ഇതിനെ തുടർന്ന് സ്റ്റീവ് സ്മിത്തിന് ഓസീസ് നായകത്വം നഷ്ടപ്പെടുകയും സ്മിത്ത്,വാർണർ,ബാൻ ക്രോഫ്‌റ്റ് എന്നിവർക്ക് വിലക്ക് ലഭിക്കുകയും ചെയ്‌തിരുന്നു.വിലക്ക് മാറി സ്മിത്ത് ഡേവിഡ് വാർണർ എന്നിവർ ടീമിൽ മടങ്ങിയെത്തിയെങ്കിലും ലോകകപ്പ് ഉൾപ്പടെയുള്ള പല മത്സരങ്ങളിലും താരങ്ങൾക്കെതിരെ പ്രതിഷേധങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി

ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്

Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ

ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അടുത്ത ലേഖനം
Show comments