Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം സഹസ്രാബ്‌ദത്തിലെ മൂന്നാം ദശകത്തിലെ മൂന്നാം വർഷത്തിലെ മൂന്നാം ദിവസം, 33 പന്തിൽ 3 റൺസുമായി 33 കാരൻ പുജാര!

മൂന്നാം സഹസ്രാബ്‌ദത്തിലെ മൂന്നാം ദശകത്തിലെ മൂന്നാം വർഷത്തിലെ മൂന്നാം ദിവസം, 33 പന്തിൽ 3 റൺസുമായി 33 കാരൻ പുജാര!
, തിങ്കള്‍, 3 ജനുവരി 2022 (18:33 IST)
ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനം ആവർത്തി‌ച്ച് ടീമിലെ സീനിയർ താരം ചേതേശ്വർ പുജാര. ടീമിലെ നിലനിൽപ്പിന് മികച്ച പ്രകടനം അനിവാര്യമായിരിക്കെ 33 പന്തിൽ വെറും 3 റൺസുമായാണ് രണ്ടാം ടെസ്റ്റിൽ പുജാര പുറത്തായത്. ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന മറ്റൊരു സീനിയർ താരമായ അജിങ്ക്യ രഹാനെയാവട്ടെ റൺസൊന്നും തന്നെ നേടാതെയാണ് മടങ്ങിയത്.
 
അതേസമയം മത്സരത്തിൽ ഒരു അപൂർവ സംഭവവും പുജാരയുടെ പുറത്താകലോടെ സംഭവിച്ചതായി കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.  2022ലെ മൂന്നാം ദിനമായ ജനവരി മൂന്നാം തിയ്യതി മൂന്നാമതായി ബാറ്റിങിനിറങ്ങിയ പുജാര 33 പന്തിൽ 3 റൺസുമായാണ് മടങ്ങിയത്.
 
മൂന്നാം സഹസ്രാബ്‌ദത്തിലെ മൂന്നാം പതിറ്റാണ്ടിലെ മൂന്നാം വർഷത്തിലെ മൂന്നാം ദിനത്തിലാണ് പുജാര 33 പന്തിൽ 3 റൺസുമായി മടങ്ങിയത്. പുജാരയുടെ പ്രായവും 33 ആയതോടെയാണ് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മത്സരത്തിലെ ഈ അപൂർവത കണ്ടെത്തിയത്. മത്സരത്തിൽ സ്വാധീനമൊന്നും ചെലുത്താൻ പുജാരയുടെ പ്രകടനത്തിനായില്ലെങ്കിലും അപൂർവ നേട്ടമാണ് താരം കുറിച്ചതെന്ന് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ പരിഹാസം ഉയരുന്നുണ്ട്. ഒടുവിൽ വിവരം കിട്ടുമ്പോൾ 51 ഓവറിൽ 150 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 50 റൺസെടുത്ത ഇന്ത്യൻ നായകൻ കെഎൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടക്കം പാളി ഇന്ത്യ; രഹാനെ ഗോള്‍ഡന്‍ ഡക്ക്, നിലയുറപ്പിക്കാന്‍ നായകന്‍ രാഹുല്‍