Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൂറാം ടെസ്റ്റില്‍ ഡക്ക് ! നിരാശയോടെ മടങ്ങി ചേതേശ്വര്‍ പുജാര

Pujara Duck in 100th test
, ശനി, 18 ഫെബ്രുവരി 2023 (13:06 IST)
നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയ ചേതേശ്വര്‍ പുജാര ആരാധകരെ നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ റണ്‍സൊന്നും എടുക്കാതെയാണ് പുജാര പുറത്തായത്. ഏഴ് പന്തുകള്‍ നേരിട്ട പുജാര ക്രീസില്‍ താളം കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടുന്ന കാഴ്ചയാണ് കണ്ടത്. നഥാന്‍ ലിന്നിന്റെ പന്തില്‍ എല്‍ബിഡബ്‌ള്യുവിന് പുറത്താകുകയായിരുന്നു താരം. നൂറാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ എങ്കിലും താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഒന്നാം ടെസ്റ്റിലും താരത്തിനു തിളങ്ങാന്‍ സാധിച്ചിട്ടില്ല. നാഗ്പൂര്‍ ടെസ്റ്റില്‍ വെറും ഏഴ് റണ്‍സാണ് പുജാര നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം കൈത്തണ്ടയില്‍, പിന്നെ നെഞ്ചത്ത്, തുടയില്‍, വീണ്ടും കൈയില്‍; ശ്രേയസിന്റെ ക്യാച്ചെടുത്ത് ഹാന്‍ഡ്‌സ്‌കോംബ്, അവിശ്വസനീയമെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)