Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ റണ്‍ നേടിയത് 35-ാം പന്തില്‍; ആഘോഷിച്ച് ആരാധകര്‍, ചിരിച്ച് പൂജാര

ആദ്യ റണ്‍ നേടിയത് 35-ാം പന്തില്‍; ആഘോഷിച്ച് ആരാധകര്‍, ചിരിച്ച് പൂജാര
, തിങ്കള്‍, 16 ഓഗസ്റ്റ് 2021 (08:51 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകരായത് ചേതേശ്വര്‍ പൂജാര-അജിങ്ക്യ രഹാനെ സഖ്യം. 55 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് ഭേദപ്പെട്ട നിലയിലേക്ക് എത്തിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് പൂജാര ഇന്ത്യയ്ക്കായി പ്രതിരോധം തീര്‍ത്തത്. പൂജാര ആദ്യ റണ്‍ നേടുന്നത് 35-ാം പന്തിലാണ്. വളരെ ക്ഷമയോടെയാണ് പൂജാര ഓരോ പന്തുകളും നേരിട്ടത്. 
 
മത്സരത്തിന്റെ 20-ാം ഓവറിലാണ് പൂജാര തന്റെ ആദ്യം റണ്‍ നേടിയത്. സാം കറാന്റെ ഓവറായിരുന്നു അത്. ലെഗ് സൈഡിലേക്കൊരു ഷോട്ട് പായിച്ച് ആദ്യ റണ്‍സ് നേടുകയായിരുന്നു പൂജാര. ആദ്യ റണ്‍ നേടിയ പൂജാര ആഘോഷിക്കാന്‍ മറന്നില്ല. പൂജാരയുടെ ആദ്യ റണ്ണിനെ വരവേറ്റ് ആരാധകര്‍ കൈയടിച്ചു. ഇതെല്ലാം കണ്ട് പൂജാര ചിരിക്കുകയായിരുന്നു. 2018 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍  53 പന്തുകള്‍ നേരിട്ടാണ് പൂജാര ആദ്യ റണ്‍ കണ്ടെത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോര്‍ഡ്‌സ് ടെസ്റ്റില്‍ തോല്‍വി മണത്ത് ഇന്ത്യ; രക്ഷകനാകുമോ പന്ത്?