Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ഇതെന്ത് കഥ", ഒരോവറിൽ 22 റൺസ്, 73 പന്തിൽ സെഞ്ചുറി: ഇംഗ്ലണ്ടിൽ അഴിഞ്ഞാടി പൂജാര

, ശനി, 13 ഓഗസ്റ്റ് 2022 (10:23 IST)
കൗണ്ടി ചാമ്പ്യൻഷിപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ റോയൽ ലണ്ടൻ വൺഡേ ചാമ്പ്യൻഷിപ്പിലും സസെക്സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ ചേതേശ്വർ പൂജാര. റോയല്‍ ലണ്ടന്‍ വണ്‍ഡേ കപ്പ് ഏകദിന ചാമ്പ്യന്‍ഷിപ്പില്‍ വാര്‍വിക്‌ഷെയറിനെതിരെ 73 പന്തിലാണ് മെല്ലെപോക്കിന് പേരുകേട്ട പൂജാര സെഞ്ചുറി നേടിയത്. അതേസമയം പൂജാരയുടെ സെഞ്ചുറി പോരാട്ടത്തിനും സസെക്സിനെ വിജയിപ്പിക്കാനായില്ല.
 
അവസാന ഓവർ വരെ ആവേശം നീൻടുനിന്ന മത്സരത്തിൽ സസെക്സിനെ വാർവിക്‌ ഷെയർ നാലു റൺസിനാണ് തോൽപ്പിച്ചത്. മത്സരത്തിൻ്റെ 49ആം ഓവറിൽ പൂജാര ഔട്ടായതാണ് സസെക്സിന് തിരിച്ചടിഊൗത്. അവസാന ആറ് ഓവറിൽ സസെക്സിന് ജയിക്കാനായി 67 റൺസാണ് വേണ്ടിയിരുന്നത്. നോര്‍വെല്‍ എറിഞ്ഞ 45-ാം ഓവറില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 22 റണ്‍സടിച്ച പൂജാര സസെക്സിന് വിജയപ്രതീക്ഷ നൽകിയെങ്കിലും ആ പോരാട്ടം 49ആം ഓവറിൽ അവസാനിച്ചു.
 
50 പന്തിൽ നിന്നും അർധസെഞ്ചുറി തികച്ച പൂജാര പിന്നീട് നേരിട്ട 23ലാണ് അടുത്ത 50 റൺസ് നേടിയത്. 79 പന്തിൽ നിന്ന് 7 ഫോറും 2 സിക്സറുമടക്കം 107 റൺസാണ് പൂജാര നേടിയത്.81 റണ്‍സെടുത്ത അലിസ്റ്റര്‍ ഓറും സസെക്സിനായി തിളങ്ങി. വാര്‍വിക്‌ഷെറിനായി പന്തെറിഞ്ഞ ഇന്ത്യയുടെ ക്രനാല്‍ പാണ്ഡ്യ 10 ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വാര്‍വിക്‌ഷെയറിനായി റോബര്‍ട്ട് യേറ്റ്സ് സെഞ്ചുറിയും(111 പന്തില്‍ 114) ക്യാപ്റ്റന്‍ റോഡ്സ്(70 പന്തില്‍ 76) അര്‍ധസെഞ്ചുറിയും നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്ക് ഗൗരവമേറിയത്, ബുമ്രയ്ക്ക് ടി20 ലോകകപ്പ് നഷ്ടമായേക്കും