സൈന പതറി, സിന്ധു ആഞ്ഞടിച്ചു; പി വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയിൽ
സൈനയെ വീഴ്ത്തി പി വി സിന്ധു
വനിതാ ബാഡ്മിന്റനിലെ സൂപ്പർ താരങ്ങളാണ് സൈന നെഹ്‌വാളും പി വി സിന്ധുവും. ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ മൽസരത്തിൽ സൈനയെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപ്പിച്ച് പി വി സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനിന്റെ സെമി ഫൈനലില്‍.
21-16, 22-20 എന്ന സ്കോറിനാണ് സിന്ധു സൈനയെ മറികടന്നത്. ശനിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിമിൽ വ്യക്തമായ മേധാവിത്വത്തോടെ റാക്കറ്റേന്തിയ സിന്ധു അനായാസം ഗെയിം സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സൈന 19 പോയിന്റ് നേടി ശക്തമായി തന്റെ സാന്നിധ്യം അറിയിച്ചു. പക്ഷേ അവസാന റൗണ്ടിൽ സൈനയ്ക്ക് അടി പതറുകയായിരുന്നു.ആതോടെ സിന്ധു മല്‍സരം വരുതിയിലാക്കി.