Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വിന്‍ കോലിക്കെതിരെ പരാതി നല്‍കിയത് ഒന്നിലേറെ തവണ; ബിസിസിഐ പ്രതിരോധത്തിലായി

അശ്വിന്‍ കോലിക്കെതിരെ പരാതി നല്‍കിയത് ഒന്നിലേറെ തവണ; ബിസിസിഐ പ്രതിരോധത്തിലായി
, വെള്ളി, 10 ഡിസം‌ബര്‍ 2021 (13:53 IST)
വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് മാറ്റിയത് കളിക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നെന്ന് സൂചന. ഇന്ത്യയ്ക്കായി ഇപ്പോള്‍ കളിക്കുന്ന പല പ്രമുഖ താരങ്ങളും കോലിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യമൊക്കെ ഈ പരാതികളെ ബിസിസിഐ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ ചില സീനിയര്‍ താരങ്ങള്‍ തന്നെ കോലിക്കെതിരെ രംഗത്തെത്തിയതോടെ ബിസിസിഐയും പ്രതിരോധത്തിലായി. തന്നെ നിരന്തരം പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ബിസിസിഐയ്ക്ക് ഒന്നിലേറെ തവണ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ടീം തിരഞ്ഞെടുപ്പില്‍ കോലി പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണം ബിസിസിഐ വലിയ ഗൗരവമായാണ് കണ്ടത്. ചില കളിക്കാര്‍ക്കു നിരന്തരം അവസരം നല്‍കുകയും മറ്റു ചിലരെ സ്ഥിരമായി ബെഞ്ചിലിരുത്തുകയും ചെയ്യുന്ന കോലിയുടെ ശൈലി കളിക്കാര്‍ക്കു ബിസിസിഐക്കും ഒരുപോലെ അനിഷ്ടമായി. അശ്വിന്‍ അടക്കമുള്ള താരങ്ങള്‍ പരാതി പറഞ്ഞതിനു പിന്നാലെയാണ് കോലിയുടെ ക്യാപ്റ്റന്‍സി തുലാസിലായത്. ആദ്യമൊക്കെ കോലിയെ പിന്തുണച്ചിരുന്ന ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും സമ്മര്‍ദത്തിലായി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ വാക്ക് കേട്ടില്ല; ഗാംഗുലിക്ക് കോലിയോട് നീരസം, ഒടുവില്‍ പുറത്തേക്ക്