വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോലി തന്റെ സമീപനത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്ര അശ്വിന്‍.2023ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പില്‍ ബാറ്റ് കൊണ്ട് മികച്ച പ്രകടനമാണ് കോലി കാഴ്ചവെച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഫോമില്ലായ്മ അലട്ടുന്നുവെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ തന്റെ ശൈലിയില്‍ കോലി ഉറച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് അശ്വിന്‍ പറഞ്ഞു.
വിരാട് തന്റെ ശക്തിക്കനുസരിച്ച് കളിക്കുകയാണ് വേണ്ടത്. ഫോം വീണ്ടെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലിയേക്കാള്‍ കരുത്തനായ മറ്റൊരു താരമില്ല. ഏകദിന ക്രിക്കറ്റില്‍ കോലി തന്റെ കളി ശൈലി മാറ്റേണ്ട കാര്യമില്ല. അശ്വിന്‍ വ്യക്തമാക്കി.