Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ പുറത്തിരുന്നും 2021ൽ 50ൽ കൂടുതൽ ടെസ്റ്റ് വിക്കറ്റ്! ചരിത്രം സൃഷ്ടിച്ച് അശ്വിൻ

അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ പുറത്തിരുന്നും 2021ൽ 50ൽ കൂടുതൽ ടെസ്റ്റ് വിക്കറ്റ്! ചരിത്രം സൃഷ്ടിച്ച് അശ്വിൻ
, തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:28 IST)
മുംബൈ ടെസ്റ്റിലെ 8 വിക്കറ്റ് നേട്ടത്തോടെ നിരവധി റെക്കോഡുകൾ സ്വന്തം പേരിൽ എഴിതിചേർത്ത് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര  അശ്വിൻ. ഇന്ത്യയിൽ നിന്ന് മാത്രം 300 വിക്കറ്റുകളെന്ന നേട്ടം മത്സരത്തിലെ മികച്ച പ്രകടനത്തോടെ അശ്വിൻ സ്വന്തമാക്കി. സ്വന്തം രാജ്യത്ത് വേഗത്തില്‍ 300 വിക്കറ്റ് തികച്ച താരങ്ങളില്‍ മുത്തയ്യ മുരളീധരന് തൊട്ട് പിന്നിലാണ് അശ്വിൻ.
 
മുരളി 48 ടെസ്റ്റിൽ നിന്നും അശ്വിൻ 49 ടെസ്റ്റിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം ഇന്ത്യയിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടം ഇന്ത്യൻ ഇതിഹാസ താരം അനിൽ കുംബ്ലെയ്ക്കാണ്. 350 വിക്കറ്റുകളാണ് കുംബ്ലെ‌യ്ക്കുള്ളത്.
 
ന്യൂസിലൻഡിനെതിരായ ടെസ്റ്റിലെ 8 വിക്കറ്റ് പ്രകടനത്തോടെ ടെസ്റ്റില്‍ ഈ വര്‍ഷം 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി മത്സരത്തിനിടെ അശ്വിന്‍ മാറിയിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ തവണ 50ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമായി അശ്വിൻ. നാലാം വര്‍ഷമാണ്(2015, 2016, 2017, 2021) അശ്വിന്‍ ടെസ്റ്റില്‍ 50 വിക്കറ്റ് തികയ്‌ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ റെക്കോർഡ് കുറിച്ച് വിരാട് കോലി