Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്വിന് വൈറ്റ്‌ബോൾ ക്രിക്കറ്റിലേക്ക് തിരികെയെത്താനാകില്ല: ഗവാസ്‌കർ

അശ്വിന് വൈറ്റ്‌ബോൾ ക്രിക്കറ്റിലേക്ക് തിരികെയെത്താനാകില്ല: ഗവാസ്‌കർ
, തിങ്കള്‍, 22 ഫെബ്രുവരി 2021 (07:57 IST)
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ സമാനമായ പ്രകടനമാണ് രവിചന്ദ്ര അശ്വിൻ നടത്തുന്നത്. എന്നാൽ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അശ്വിൻ സ്ഥിരം സാന്നിധ്യമല്ല. ഇപ്പോളിതാ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്ക് അശ്വിന് തിരിച്ചെത്താനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാനായ സുനിൽ ഗവാസ്‌കർ.
 
നിശ്ചിത ഓവർ ക്രിക്കറ്റിൽ ഏഴാം നമ്പറില്‍ ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രവീന്ദ്ര ജഡേജയും ഉണ്ട്. ബൗളർമാരായി ഇവർക്ക് പുറമെ മൂന്ന് പേസര്‍മാരോ രണ്ട് പേസറും ഒരു സ്‌പിന്നറോ എത്തും ഈ ടീം ഘടനയിൽ കുറഞ്ഞത് 6 വർഷമെങ്കിലും അശ്വിന് ഒരു ടെസ്റ്റ് താരമായി മാത്രം തുടരേണ്ടി വരും ഗവാസ്‌കർ പറഞ്ഞു.
 
അതേസമയം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറാണ് എങ്കിലും വൈറ്റ് ബോളിലും അശ്വിന് മികച്ച റെക്കോര്‍ഡ് സ്വന്തമായുണ്ട്.111 ഏകദിനങ്ങളില്‍ 150 വിക്കറ്റും 46 അന്താരാഷ്‌ട്ര ടി20കളില്‍ 52 വിക്കറ്റുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഇഷാൻ അകത്ത് സഞ്ജു പുറത്ത്" ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു