Webdunia - Bharat's app for daily news and videos

Install App

കോലിയും രോഹിത്തും ശാസ്ത്രിയും പോലും അക്കാര്യം ചിന്തിച്ചില്ല, ബുദ്ധി ഉപദേശിച്ചത് സഞ്ജു: അന്ന് അയാളിലെ നായകനെ ഞാൻ മനസിലാക്കി

Webdunia
ചൊവ്വ, 17 ജനുവരി 2023 (14:34 IST)
2020ൽ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ആദ്യ ടി20യിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം കൺക്കഷൻ സബ്ബായി യൂസ്‌വേന്ദ്ര ചാഹലിനെ കളിക്കളത്തിലിറക്കിയത് ആരാധകർ മറന്നു കാണില്ല. മത്സരത്തിൽ ജഡേജയുടെ പകരക്കാരനായെത്തിയ ചാഹൽ 4 ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ട് നടത്തിയ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ഏറെ ചർച്ചകൾക്ക് വഴിവെച്ച് ഈ കൺകഷൻ സബ്ബ് തീരുമാനത്തിന് പിന്നിൽ പക്ഷേ ഇന്ത്യയുടെ സീനിയർ താരങ്ങൾ ആരും ആയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ അന്നത്തെ ഫീൽഡിംഗ് കോച്ചായ ആർ ശ്രീധർ.
 
മലയാളി താരമായ സഞ്ജു സാംസൺ ആയിരുന്നു ആ തീരുമാനത്തിന് പിന്നിലെന്ന് ആർ ശ്രീധർ തൻ്റെ ആത്മകഥയായ കോച്ചിംഗ് ബിയോണ്ട്- മൈ ഡെയ്സ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പുസ്തകത്തിൽ പറയുന്നു. സഞ്ജുവിൻ്റെ ഉള്ളിലുള്ള നായകനെ താൻ തിരിച്ചറിഞ്ഞത് അന്നാണെന്നും ശ്രീധർ പുസ്തകത്തിൽ പറയുന്നു.
 
മത്സരത്തിൽ 23 പന്തിൽ നിന്നും 44 റൺസുമായി രവീന്ദ്ര ജഡേജ തിളങ്ങിയിരുന്നു. ഞാൻ ഡഗ്ഗൗട്ടിൽ ഇരിക്കുകയായിരുന്നു. ഓസീസ് ബാറ്റ് ചെയ്യാനിരിക്കെ എന്തായിരിക്കണം ഫീൽഡിംഗ് പ്ലാൻ എന്നതായിരുന്നു ചർച്ച. അന്ന് 11 അംഗ ടീമിൽ ഉൾപ്പെടാതിരുന്ന സഞ്ജു സാംസൺ,മായങ്ക് അഗർവാൾ എന്നിവർ എനിക്കൊപ്പമുണ്ട്. ഇതിനിടെ സഞ്ജു പന്ത് ജഡേജയുടെ ഹെൽമറ്റിൽ കൊണ്ടില്ലെ നമുക്കെന്ത് കൊണ്ട് കൺകഷൻ സബ്ബിനെ ഇറക്കികൂടാ എന്ന് ചോദിച്ചു. അങ്ങനെ ചെയ്താൽ ജഡ്ഡുവിന് പകരം ഒരു ബൗളരെ കളിപ്പിക്കാൻ പറ്റുമെന്നും സഞ്ജു പറഞ്ഞു.
 
ആ നിർദേശത്തോടെയാണ് സഞ്ജുവിനുള്ളിലുള്ള നായകനെ ഞാൻ തിരിച്ചറിഞ്ഞത്. സഞ്ജുവിൻ്റെ നിർദേശം ഞാൻ ശാസ്ത്രിയെ അറിയിച്ചു. അത് അദ്ദേഹത്തിനും സ്വീകാര്യമായി. അങ്ങനെയാണ് കൺകഷൻ സബ്ബായി ചഹൽ ടീമിലെത്തുന്നത്. ഇന്ത്യ ഉയർത്തിയ 161 റൺസ് പിന്തുടർന്ന ഓസീസിനെ 150 റൺസിലൊതുക്കാൻ ചഹലിൻ്റെ പ്രകടനം ഇന്ത്യയെ സഹായിച്ചു. തനിക്ക് അവസരം എപ്പോൾ ലഭിക്കുമെന്നല്ല ടീമിനെ പറ്റിയും ഗെയിമിനെ പറ്റിയും ചിന്തിക്കുന്ന താരമാണ് സഞ്ജു. പുസ്തകത്തിൽ ശ്രീധർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments