Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: സഞ്ജുവിന്റെ ഗതികേട്; ഇങ്ങനെയൊരു സുവര്‍ണാവസരം സഞ്ജുവിന് ഇനി കിട്ടില്ല !

ന്യൂസിലന്‍ഡിനെതിരായ ടി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പറായി ബിസിസിഐയും സെലക്ടര്‍മാരും പരിഗണിച്ചിരുന്നത് സഞ്ജുവിനെയാണ്

Sanju Samson: സഞ്ജുവിന്റെ ഗതികേട്; ഇങ്ങനെയൊരു സുവര്‍ണാവസരം സഞ്ജുവിന് ഇനി കിട്ടില്ല !
, ശനി, 14 ജനുവരി 2023 (10:57 IST)
Sanju Samson: ഭാഗ്യക്കേടിന്റെ പിടിയില്‍ മലയാളി താരം സഞ്ജു സാംസണ്‍. ഒരേസമയം ഇന്ത്യയുടെ ട്വന്റി 20, ഏകദിന സ്‌ക്വാഡില്‍ അംഗമാകാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടമായത്. സമീപകാലത്ത് തുടര്‍ച്ചയായി ബിസിസിഐയുടെ അവഗണനകള്‍ക്ക് ഇരയായ സഞ്ജുവിന് ഇത്തവണ ബിസിസിഐ രണ്ട് ഫോര്‍മാറ്റിലും പരിഗണിക്കാന്‍ തീരുമാനിച്ചപ്പോള്‍ പരുക്ക് കാരണം പുറത്തിരിക്കേണ്ട അവസ്ഥ ! 
 
ന്യൂസിലന്‍ഡിനെതിരായ ടി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പറായി ബിസിസിഐയും സെലക്ടര്‍മാരും പരിഗണിച്ചിരുന്നത് സഞ്ജുവിനെയാണ്. കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ അസാന്നിധ്യമാണ് സഞ്ജുവിന് വാതിലുകള്‍ തുറന്നിട്ടത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരുക്കേറ്റത് സഞ്ജുവിന് തിരിച്ചടിയായി. 
 
ഉടനൊന്നും സഞ്ജുവിന് ഇനി ടീമില്‍ സ്ഥാനം ലഭിക്കില്ല. ഏകദിന ലോകകപ്പിലേക്കും സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. സഞ്ജുവിന് കളിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ താരത്തിനു പകരം ട്വന്റി 20 പരമ്പരയില്‍ ജിതേഷ് ശര്‍മയും ഏകദിനത്തില്‍ കെ.എസ്.ഭരതും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ചു. 
 
സഞ്ജുവിന്റെ ഭാഗ്യക്കേട് കണ്ട് തലയില്‍ കൈവയ്ക്കുകയാണ് താരത്തിന്റെ ആരാധകര്‍. ഏകദിന ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ ന്യൂസിലന്‍ഡ് പരമ്പര നിര്‍മായക പങ്ക് വഹിക്കാനിരിക്കെയാണ് സഞ്ജുവിന് സുവര്‍ണാവസരം നഷ്ടമാകുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: ഇത്തവണ ബിസിസിഐയെ ചീത്ത വിളിക്കണ്ട; സഞ്ജുവിനെ പുറത്ത് നിര്‍ത്തിയത് ഇക്കാരണത്താല്‍