ഇംഗ്ലണ്ടിനെതിരെ ലോഡ്‌സില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരാധകരുടെ പ്രതീക്ഷകളെല്ലാം തകർത്ത് ഇന്ത്യൻ ടീം. ഇന്ത്യയുടെ ദയനീയ പ്രകടനത്തിലെ നിരാശ പരസ്യമാക്കി ഉപനായകന്‍ അജയ്ക്യ രഹാന. കളിയിൽ തെറ്റ് പറ്റിപ്പോയെന്ന് രഹാന പറയുന്നു.
മൈതാനത്ത് പെയ്ത മഴയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നും പ്രതികൂല സാഹചര്യം തരണം ചെയ്യാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും രഹാന തുറന്ന് സമ്മതിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്രയേറെ വെല്ലുവിളി നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ കുറവാണെന്നും രഹാന വ്യക്തമാക്കുന്നു.
പ്രതികൂല സാഹചര്യങ്ങളെ അതീവിച്ച് കളിയിൽ ജയിക്കാന്‍ ബാറ്റ്സ്മാന്‍ ശ്രമിക്കേണ്ടതായിരുന്നുവെന്ന കുറ്റസമ്മതമാണ് രഹാന നടത്തിയത്. പ്രതികൂല കാലവസ്ഥയില്‍ റണ്‍സ് നേടുകയെന്നത് മാത്രമല്ല, പ്രതിരോധിക്കുകയെന്ന തന്ത്രം കൂടി ആനിവാര്യമായിരുന്നെന്നും അതു ചെയ്യാന്‍ ബാറ്റ്സ്മാന്‍മാര്‍ തയ്യാറായില്ലെന്നും രഹാന തുറന്ന് പറയുന്നു. എന്നാല്‍ ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ ഇക്കാര്യത്തില്‍ തെറ്റ് സമ്മതിക്കുന്നതായും ഇംഗ്ലണ്ടില്‍ പേസ് നിരയെ നേരിടുകയെന്നത് ശ്രമകരമായ ജോലിയാണെന്നും രഹാനെ പറഞ്ഞു.