നാണംകുണുങ്ങിയായ രഹാനെ കല്യാണം കഴിച്ചത് ബാല്യകാല സുഹൃത്തിനെ; ആ വിവാഹം നടന്നത് വീട്ടുകാരുടെ ഒരു ചോദ്യത്തോടെ, ഇന്ത്യന്‍ താരത്തിന്റെ ജീവിതത്തില്‍ നടന്നത് 'നിറം' സിനിമ പോലെ

Webdunia
ശനി, 27 നവം‌ബര്‍ 2021 (10:15 IST)
താരങ്ങളുടെ പ്രണയകഥകള്‍ എപ്പോഴും ആരാധകര്‍ക്ക് വലിയ ഹരമാണ്. അങ്ങനെ സിനിമ സ്‌റ്റൈലില്‍ ഒരു പ്രണയകഥ പറയാനുള്ള താരമാണ് അജിങ്ക്യ രഹാനെ. മലയാളത്തിലെ ഹിറ്റ് ചിത്രം നിറം പോലെ കളര്‍ഫുള്‍ ആയിരുന്നു രഹാനെയുടെ പ്രണയവും. 
 
രഹാനെ തന്റെ ആത്മമിത്രം രാധിക ദൊപാവ്കറിനെ വിവാഹം കഴിക്കുന്നത് 2014 ലാണ്. കുട്ടിക്കാലം മുതലേ നാണംകുണുങ്ങി പയ്യനായിരുന്നു രഹാനെ. അധികം ആരോടും പെട്ടെന്ന് കൂട്ടുകൂടില്ല. എന്നാല്‍, തന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലുള്ള രാധികയെന്ന പെണ്‍കുട്ടി രഹാനെയുടെ പ്രിയപ്പെട്ട ബാല്യകാലസുഹൃത്തായിരുന്നു. ചെറുപ്പംമുതലെ ഇരുവരും ഒരുമിച്ചായിരുന്നു. വളരുംതോറും ഇരുവരുടെയും സൗഹൃദവും ആഴത്തിലായി. രണ്ട് പേരുടെയും സ്വഭാവം രണ്ട് ധ്രുവങ്ങളിലാണെങ്കിലും ഇരുവരും തമ്മില്‍ നല്ല സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സുഹൃത്തുക്കള്‍ എന്നതിനപ്പുറമുള്ള ബന്ധമൊന്നും ഒരിക്കലും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ല. 
 
എന്നാല്‍, രഹാനെയുടെയും രാധികയുടെയും മാതാപിതാക്കള്‍ ഇരുവരുടെയും സൗഹൃദത്തെ കുറച്ചുകൂടെ കാര്യമായെടുത്തു. നിങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വിവാഹം നടത്താന്‍ തയ്യാറാണെന്ന് രഹാനെയോടും രാധികയോടും മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിക്കാലം മുതലുള്ള സൗഹൃദം തുടരാന്‍ ഇരുവരും തീരുമാനിച്ചത് അങ്ങനെയാണ്. 2014 സെപ്റ്റംബര്‍ 26 നായിരുന്നു ഇരുവരും വിവാഹിതരായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments