Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്‍ബിഡബ്‌ള്യു അപ്പീല്‍ നിഷേധിച്ചു; സണ്‍ഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുല്‍ ചഹര്‍, വിവാദം

എല്‍ബിഡബ്‌ള്യു അപ്പീല്‍ നിഷേധിച്ചു; സണ്‍ഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുല്‍ ചഹര്‍, വിവാദം
, വെള്ളി, 26 നവം‌ബര്‍ 2021 (13:43 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ചഹര്‍ വിവാദത്തില്‍. അംപയര്‍ക്കെതിരായ മോശം പെരുമാറ്റമാണ് ചഹറിന് വിനയായത്. ദക്ഷിണാഫ്രിക്ക എ - ഇന്ത്യ എ ടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. അംപയറോടുള്ള ദേഷ്യത്തില്‍ രാഹുല്‍ ചഹര്‍ സണ്‍ഗ്ലാസ് വലിച്ചെറിഞ്ഞു. എല്‍ബിഡബ്‌ള്യു അപ്പീല്‍ വിക്കറ്റ് നല്‍കാതെ നിഷേധിച്ച അംപയറുടെ നടപടിയാണ് ചഹറിനെ പ്രകോപിപ്പിച്ചത്. 
 
128-ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്ക എ 459 - 6 എന്ന നിലയിലായിരുന്നു. സൈനതെംബ ക്വിഷൈല്‍ ആയിരുന്നു ക്രീസില്‍. 128-ാം ഓവറിലെ അഞ്ചാം പന്ത് ക്വിഷൈലിന്റെ പാഡില്‍ തട്ടി. രാഹുല്‍ ചഹര്‍ എല്‍ബിഡബ്‌ള്യുവിനായി ശക്തമായി അപ്പീല്‍ ചെയ്തു. അംപയര്‍ അനുവദിച്ചില്ല. അംപയറുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഇല്ലെന്ന് കണ്ടപ്പോള്‍ കൂടുതല്‍ ശക്തിയോടെ അപ്പീല്‍ ചെയ്യുകയായിരുന്നു താരം. വിക്കറ്റ് അനുവദിച്ചില്ലെന്ന് വ്യക്തമായതോടെ ആ ദേഷ്യത്തില്‍ ചഹര്‍ തന്റെ സണ്‍ഗ്ലാസ് ഗ്രൗണ്ടില്‍ വലിച്ചെറിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ രണ്ടാമത്തെ ഫൈഫർ, ഇതിഹാസതാരം റിച്ചാർഡ് ഹാഡ്‌ലിക്കൊപ്പമെത്തി സൗത്തി