Select Your Language

Notifications

webdunia
webdunia
webdunia
webdunia

K S Bharat: ഭരത് കൊച്ചുപയ്യനല്ലെ, പഠിച്ചു വരുന്നതെ ഉള്ളു: യുവതാരത്തെ പിന്തുണച്ച് ദ്രാവിഡ്

Bharat

അഭിറാം മനോഹർ

, ചൊവ്വ, 6 ഫെബ്രുവരി 2024 (19:22 IST)
Bharat
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ പ്രധാന കീപ്പര്‍ താരമായെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് ഭരത് ശരാശരി പ്രകടനമാണ് കീപ്പിംഗിലും ബാറ്റിംഗിലും കാഴ്ചവെയ്ക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന റിഷഭ് പന്തിന്റെ അഭാവം നികത്താവുന്ന പ്രകടനമൊന്നും തന്നെ ഭരതില്‍ നിന്നും ഉണ്ടായിട്ടില്ല. വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 6,17 എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം.
 
ബാറ്റിംഗില്‍ മാത്രമല്ല പലപ്പോഴും വിക്കറ്റിന് പിന്നിലും മോശം പ്രകടനമാണ് താരം നടത്തുന്നത്. ഇതോടെ ഭരതിനെ മാറ്റി മറ്റൊരാളെ കീപ്പറാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ഭരതിനെ പോലുള്ള യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് ദ്രാവിഡ് പറയുന്നു.ഭരതിന്റെ കാര്യത്തില്‍ നിരാശ എന്ന വാക്ക് ഞാന്‍ പറയുന്നത് ശരിയല്ല. ഒരു യുവതാരമെന്ന നിലയില്‍ കൂടുതല്‍ സമയം നമ്മള്‍ അവന് നല്‍കേണ്ടതുണ്ട്. അവര്‍ സ്വയം വളരുന്ന കളിക്കാരാണ്. ടീമിലെത്തുന്ന യുവതാരങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ വിനിയോഗിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അവന് സമയം ആവശ്യമാണ്. ഇത് അവന്റെ പഠന കാലയലവാണ്. ദ്രാവിഡ് പറഞ്ഞു.
 
സത്യസന്ധമായി പറഞ്ഞാല്‍ 2 ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനമാണ് ഭരത് കീപ്പിങ്ങില്‍ കാഴ്ചവെച്ചത്. വരും മത്സരങ്ങളില്‍ ബാറ്ററെന്ന നിലയിലും അവന് തിളങ്ങാനാകുമെന്ന് ഞാന്‍ കരുതുന്നു. പലതരം പിച്ചുകളിലും അവന് കളിച്ചിട്ടുണ്ട്. ബാറ്റിംഗ് ഒരു പ്രധാനമേഖലയാണ്. ഇന്ത്യന്‍ എ ടീമിനൊപ്പം സെഞ്ചുറികള്‍ നേടിയാണ് അവന്‍ സീനിയര്‍ ടീമിലെത്തിയത് എന്നത് നമ്മള്‍ ഓര്‍ക്കണം. ഇംഗ്ലണ്ട് ലയന്‍സിനെതിരെ സെഞ്ചുറി നേടാന്‍ അവനായിരുന്നു. പക്ഷേ ഈ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താനായില്ല. ദ്രാവിഡ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി തിരിച്ചെത്തുമ്പോൾ ബുമ്രയില്ല? മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇറങ്ങുക ബുമ്ര ഇല്ലാതെ?