Webdunia - Bharat's app for daily news and videos

Install App

എല്ലാവർക്കും അവസരം ലഭിക്കണമെന്നില്ല, പരമ്പര നേടുക എന്നത് പ്രധാനം: ദ്രാവിഡ്

Webdunia
തിങ്കള്‍, 28 ജൂണ്‍ 2021 (19:03 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇംഗ്ലണ്ടുമായി അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ടീം. ഈ സമയത്ത് തന്നെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ മറ്റൊരു ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സീനിയർ താരം ശിഖർ ധവാൻ നയിക്കുന്ന ഈ ടീമിന്റെ കോച്ചായി എത്തുന്നതാവട്ടെ ഇന്ത്യയുടെ ഇതിഹാസ ബാറ്റിങ് താരം രാഹുൽ ദ്രാവിഡും. ഇപ്പോഴിതാ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.
 
ട്വന്‍റി20 ലോകകപ്പ് ടീമിൽ അവസരം കിട്ടാൻ കൊതിക്കുന്ന താരങ്ങൾക്കെല്ലാം ശ്രീലങ്കൻ പര്യടനത്തിന് അവസരമുണ്ടാകില്ലെന്ന് തുറന്ന് പറയുകയാണ് ദ്രാവിഡ്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ചുരുക്കം ചില സ്ഥാനങ്ങളിലേക്ക് പുതിയ താരങ്ങളെ ആവശ്യമുണ്ട്. അതിനാൽ തന്നെ ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്തുക എന്നത് യുവതാരങ്ങളെ സംബന്ധിച്ച് നിർണായകമാണ്. എങ്കിലും വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ പരമ്പര ജയിക്കുകയാണ് പ്രധാനം. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരങ്ങള്‍ക്ക് കഴിയട്ടെ. ദ്രാവിഡ് പറഞ്ഞു.
 
മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ടീം ഇന്ത്യ ലങ്കയിൽ കളിക്കുന്നത്. അടുത്തമാസം 13 മുതൽ 25 വരെയാണ് മത്സരങ്ങൾ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാറാണ് ടീമിന്‍റെ ഉപനായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

Border - Gavaskar Trophy: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?

അടുത്ത ലേഖനം
Show comments