Select Your Language

Notifications

webdunia
webdunia
webdunia
webdunia

എതിരാളികളല്ല പ്രശ്നം, ഗ്രൗണ്ട് പണിതരും, രാഹുൽ ദ്രാവിഡിനെയും ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്ത്തി മത്സരവേദി

എതിരാളികളല്ല പ്രശ്നം, ഗ്രൗണ്ട് പണിതരും, രാഹുൽ ദ്രാവിഡിനെയും ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്ത്തി മത്സരവേദി

അഭിറാം മനോഹർ

, തിങ്കള്‍, 3 ജൂണ്‍ 2024 (19:38 IST)
ടി20 ലോകകപ്പിലെ ഇന്ത്യയുടെ മത്സരവേദിയില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും ഇന്ത്യന്‍ താരങ്ങള്‍ക്കും ആശങ്ക. ന്യൂയോര്‍ക്കിലെ നാസൗ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ബുധനാഴ്ച അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാസൗ സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ഇന്ത്യന്‍ പരിശീലകനായ ദ്രാവിഡ് ചൂണ്ടികാണിക്കുന്നത്.  ഈ വേദിയിലാണ് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍, അമേരിക്ക എന്നീ ടീമുകളുമായും മത്സരമുള്ളത്.
 
 ജൂണ്‍ 5,9,12 തീയ്യതികളിലാണ് നാസൗ സ്റ്റേഡിയത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍. കൂടുതല്‍ മാര്‍ദ്ദവമുള സ്‌പോഞ്ച് സ്വഭാവമുള്ള ഔട്ട്ഫീല്‍ഡാണ് മൈതാനത്തുള്ളത്. ഇത് കളിക്കാര്‍ തെന്നിവീഴുവാനും പേശിവലിവ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ വിലയിരുത്തല്‍. ഔട്ട് ഫീല്‍ഡിന്റെ ഈ പ്രത്യേകത കാരണം ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തില്‍ കരുതലോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇമ്പാക്ട് പ്ലെയർ ഉണ്ടായിക്കോട്ടെ, ഐപിഎല്ലിൽ ആദ്യം ചെയ്യേണ്ടത് ബൗണ്ടറികളുടെ വലിപ്പം കൂട്ടുകയാണ്: ഗാംഗുലി