കോഹ്‌ലിയുടെ പിടിവാശി; ടീം ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി ദ്രാവിഡ് രംഗത്ത്

കോഹ്‌ലിയുടെ പിടിവാശി; ടീം ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി ദ്രാവിഡ് രംഗത്ത്

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (14:40 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെയെ പുറത്താക്കിയ രീതിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മു​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ് രംഗത്ത്. ഇന്ത്യന്‍ ടീമിന് നിരവധി വിജയങ്ങള്‍ സമ്മാനിച്ച ഇതിഹാസ താരമാണ്  കുംബ്ലെ. അദ്ദേഹത്തെ അപമാനിച്ച് പരിശീലകസ്ഥാനത്തു നിന്നും നീക്കിയത് ശരിയായില്ലെന്നും ബം​ഗ​ളൂ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​നി​ടെ ദ്രാവിഡ് വ്യക്തമാക്കി.

പരിശീലകരേക്കാള്‍ സ്വാധീനമുള്ളവരാണ് കളിക്കാര്‍. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പുറത്താക്കപ്പെടുന്നത് പരിശീലകനായിരിക്കും. എന്നാല്‍, ആ നടപടി ഔ​ചി​ത്യ​പ​ര​മാ​യി ചെ​യ്യേ​ണ്ട​താ​ണ്. ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 19 പ​രി​ശീ​ല​ക​നായ തന്നെയും എപ്പോള്‍ വേണമെങ്കിലും പുറത്താക്കിയേക്കം എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ടീം ഇന്ത്യയില്‍ കളിച്ചപ്പോള്‍ എന്തുകൊണ്ടാണ് വിരാട് കോഹ്‌ലിയേപ്പോലെ ആക്രമണോത്സുകത കാണിക്കാതിരുന്നതെന്ന് പലരും ചോദിച്ചു. ടെ​ലി​വി​ഷ​നി​ലൂ​ടെ എ​പ്പോ​ഴും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ണ്ടാ​യ തെ​റ്റു​ധാ​ര​ണ​യാ​ണി​ത്. അ​തി​ന​ര്‍​ഥം മു​ന്‍​കാ​ല താ​ര​ങ്ങ​ള്‍ ഇ​ത്ര​ത്തോ​ളം ആ​ക്ര​മ​ണോ​ത്സു​ക​ര​ല്ലെ​ന്ന് അ​ര്‍​ത്ഥ​മി​ല്ലെ​ന്നും ദ്രാ​വി​ഡ് പ​റ​ഞ്ഞു.

പരിശീലകസ്ഥാനത്തു നിന്നും കുംബ്ലെയെ നീക്കിയ നടപടിയെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. കോഹ്‌ലിയുമായുള്ള പിണക്കത്തെ തുടര്‍ന്നാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്. സൌരവ് ഗാംഗുലിയടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടുവെങ്കിലും കുംബ്ലെയെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോഹ്‌ലി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സിംബാബ്വെ-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്ത്

യുവരാജിന്റെ സെഞ്ചുറി പാഴായി, കാനഡയെ തകര്‍ത്ത് കിവികള്‍ സൂപ്പര്‍ 8-ല്‍, 8 വിക്കറ്റ് വിജയം

ഇമ്രാൻ ഖാന് അടിയന്തര ചികിത്സ ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ

4 ദിവസത്തിനിടെ രണ്ടാമതും തോൽവി, ബാഴ്സയെ ഞെട്ടിച്ച് ജിറോണ, ലാലിഗയിലെ ഒന്നാം സ്ഥാനം നഷ്ടമായി

ഇഷാന്റെ ജീവിതത്തില്‍ പ്രണയത്തിന്റെ സിക്‌സര്‍, ഇഷാന്‍- അദിതി പ്രണയം സ്ഥിരീകരിച്ച് കുടുംബം

അടുത്ത ലേഖനം
Show comments