ഐസ്കൂളിനേയും വന്മതിലിനേയും മറികടന്ന് കോഹ്ലി; ഇനി മുന്നിലുള്ളത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മാത്രം !
ക്യാപ്‌റ്റൻ കൂളിനെയും മറികടന്ന് കൊഹ്‌ലി വിജയപരമ്പരകളുടെ നായകൻ
റെക്കോര്‍ഡുകളില്‍ നിന്നും റെക്കോര്‍ഡുകളിലേക്ക് പറക്കുകയാന് ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി. ഇപ്പോള്‍ ഇതാ അദ്ദേഹത്തിന് മറ്റൊരു പൊൻതൂവൽ കൂടി. ന്യൂസിലാന്റിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിനു പിന്നാലെ ധോണിയെ മറികടന്ന് ഏറ്റവും കൂടുതല്‍ വിജയം കൈവരിച്ച നായകന്‍ എന്ന വിശേഷണത്തിലേക്ക് വളർന്നിരിക്കുകയാണ് ഇപ്പോള്‍ കൊഹ്ലി.
തുടർച്ചയായ ഏഴ് വിജയപരമ്പരയെന്ന ആരേയും മോഹിപ്പിക്കുന്ന റെക്കോര്‍ഡിലേക്കാണ് കൊഹ്ലിയുടെ ചിറകിലേറി ടീം ഇന്ത്യ പറന്നുയർന്നിരിക്കുന്നത്. തുടർ ജയങ്ങളിൽ ധോണിയുടെയും ദ്രാവിഡിന്റെയും പേരിലുള്ള റെക്കോര്‍ഡാണ് കൊഹ്ലി ഇപ്പോള്‍ മറികടന്നത്. കൊഹ്ലിയുടെ നായകത്വത്തിൽ ഇന്ത്യ ഇതുവരെ ഒരു പരമ്പരയും തോറ്റിറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ന്യൂസിലാന്റിനെതിരായ അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ കൊഹ്ലി ഏകദിനത്തിൽ 32 സെഞ്ച്വറി തികച്ചു. സെഞ്ച്വറികളുടെ എണ്ണത്തിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ (49) മാത്രമാണ് കൊഹ്ലിക്ക് മുന്നിലുള്ളത്. കഴിഞ്ഞ മത്സരത്തിൽ മറ്റൊരു നേട്ടം കൊഹ്ലി കൈവരിച്ചു. ഏറ്റവും കുറവ് ഏകദിനങ്ങളിൽ നിന്ന് 9000 റൺസ് തികയ്ക്കുന്ന താരങ്ങളിൽ കൊഹ്ലി ഒന്നാമതായി.