Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് നിങ്ങൾ ചീത്ത പറഞ്ഞിരുന്നത് കോലിയെ, ഇന്നത് രാഹുൽ ആയെന്നേയുള്ളു: താരത്തിന് പൂർണ പിന്തുണയെന്ന് രാഹുൽ ദ്രാവിഡ്

അന്ന് നിങ്ങൾ ചീത്ത പറഞ്ഞിരുന്നത് കോലിയെ, ഇന്നത് രാഹുൽ ആയെന്നേയുള്ളു: താരത്തിന് പൂർണ പിന്തുണയെന്ന് രാഹുൽ ദ്രാവിഡ്
, ചൊവ്വ, 1 നവം‌ബര്‍ 2022 (16:12 IST)
ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിൻ്റെ മെല്ലെപ്പോക്കിനെയും ഔട്ടാകുന്ന രീതിയ സംബന്ധിച്ച് ഉയരുന്ന വിമർശനങ്ങൾക്കും മറുപടിയുമായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ലോകകപ്പിൽ താരം പൂർണപരാജയമായി തുടരുമ്പോഴും താരത്തിന് തുടരെ അവസരങ്ങൾ നൽകുന്നതിൽ വിമർശനമുയരുന്നതിനിടെയാണ് ദ്രാവിഡിൻ്റെ പ്രതികരണം.
 
തൻ്റെയും ടീം നായകൻ രോഹിത് ശർമയുടെയും പൂർണമായ പിന്തുണ രാഹുലിനുണ്ടെന്നും ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിലും അതങ്ങനെ തന്നെയായിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു. രാഹുൽ മികച്ച താരമാണ്. മികച്ച ട്രാക്ക് റെക്കോർഡും അദ്ദേഹത്തിനുണ്ട്. ഒരു കളിക്കാരന് ഒന്നോ രണ്ടോ മത്സരങ്ങളിലൊക്കെ മികവ് പുലർത്താനാകാതെ വരാം. ടോപ് ഓർഡർ ബാറ്റർമാർക്ക് ലോകകപ്പിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല.
 
പരിശീലന മത്സരത്തിൽ ഓസീസിൻ്റെ പേസ് അറ്റാക്കിനെതിരെ മികച്ച രീതിയിലാണ് രാഹുൽ ബാറ്റ് വീശിയത്. അടുത്ത മത്സരത്തിൽ അദ്ദേഹം മികവിലെത്തുമെന്ന് കരുതുന്നു. രാഹുലിൻ്റെ നിലവാരവും കഴിവും എന്തെന്ന് ഞങ്ങൾക്കറിയാം. ഓസീസിലെ പിച്ചിൽ അനുകൂലമായ താരമാണ് അദ്ദേഹം. ഫോം ഔട്ടായ കാലത്ത് വിരാട് കോലിയായിരുന്നു ലക്ഷ്യം. മാധ്യമങ്ങളുടെ മൈക്രോസ്കോപ്പിൽ ഇപ്പോൾ അത് രാഹുലാണ്. രാഹുൽ ഫോമിലെത്തിയാൽ മറ്റൊരാൾ. കായിക മേഖലയിൽ ഇതെല്ലാം എന്നും സംഭവിക്കുന്ന കാര്യമാണ്. ദ്രാവിഡ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ-ബംഗ്ലാദേശ് മത്സരം എപ്പോള്‍? മഴ സാധ്യത എങ്ങനെ