Webdunia - Bharat's app for daily news and videos

Install App

രാഹുലോ, പന്തോ?? ആരാണ് മികച്ച കീപ്പർ.. മറുപടിയുമായി ഇർഫാൻ പത്താൻ, പിന്തുണച്ച് ലക്ഷ്മൺ

അഭിറാം മനോഹർ
ബുധന്‍, 5 ഫെബ്രുവരി 2020 (10:47 IST)
നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരെന്ന വിഷയത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പന്താണോ അതോ കെ എൽ രാഹുലാണോ നിലവിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പിങ് താരം എന്നതിനാണ് താരം ഉത്തരം നൽകിയിരിക്കുന്നത്. നിലവിൽ വിക്കറ്റ് കീപ്പിങിന്റെ കാര്യത്തിലും ബാറ്റിങ്ങിലും പന്തിനേക്കാൾ മികച്ച താരമാണ് രാഹുലെന്നാണ് ഇരുവരും പറയുന്നത്.
 
ബാറ്റിങ് ശേഷി പരിഗണിക്കുമ്പോൾ പന്തിന് മികച്ച ഭാവിയുണ്ട്. എന്നാൽ കീപ്പിങ്ങിലേക്ക് വരുമ്പോൾ പന്ത് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ഇതിനു വേണ്ടി താരം കഠിനാധ്വാനം ചെയ്‌തേ തീരൂകയുള്ളു. നിലവില്‍ പന്തിനേക്കാള്‍ നന്നായി വിക്കറ്റ് കീപ്പ് ചെയ്യുന്നത് രാഹുലാണെന്നും ഇർഫാൻ വിലയിരുത്തി.
 
സമാനമായ അഭിപ്രായം തന്നെയാണ് മുൻ ഇന്ത്യൻ താരമായ ലക്ഷ്മണും ഉള്ളത്. ഒരു മുൻ നിര വിക്കറ്റ് കീപ്പർ അല്ലാതിരുന്നിട്ടും രാഹുലിനെയാണ്  ടീം മാനേജ്‌മെന്റ് കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നതെന്ന യാഥാര്‍ഥ്യം പന്ത് മനസ്സിലാക്കണമെന്നും കഠിനാധ്വാനം പന്തിന് ടീമിൽ മടങ്ങിയെത്താൻ സാധിക്കുകയുള്ളുവെന്നും ലക്ഷ്മൺ പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങ് മെച്ചപ്പെടുത്തുകയാണെങ്കിൽ പന്തിന് ഇന്ത്യയുടെ പ്ലേയിങ്ങ് ഇലവനിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നും ലക്ഷ്മൺ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments