Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പണർ മുതൽ നായകൻ വരെ, ഒപ്പം വമ്പൻ റെക്കോഡ് നേട്ടങ്ങളും - കെ എൽ രാഹുൽ നിറഞ്ഞാടിയ പരമ്പര

ഓപ്പണർ മുതൽ നായകൻ വരെ, ഒപ്പം വമ്പൻ റെക്കോഡ് നേട്ടങ്ങളും - കെ എൽ രാഹുൽ നിറഞ്ഞാടിയ പരമ്പര

അഭിറാം മനോഹർ

, തിങ്കള്‍, 3 ഫെബ്രുവരി 2020 (12:56 IST)
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഭാവിയിൽ അടയാളപ്പെടുത്താൻ പോകുന്നത് ചിലപ്പോൾ കെ എൽ രാഹുൽ എന്ന കളിക്കാരന്റെ പേരിലായിരിക്കും. കീപ്പിങ് താരമായ ഋഷഭ് പന്തിന് തിളങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് പൊസിഷനും മിഡിൽ ഓർഡറിൽ നിന്നും ഓപ്പണിങ് സ്ഥാനത്തേക്കുള്ള സ്ഥാനകയറ്റവും സത്യത്തിൽ രാഹുൽ എന്ന കളിക്കാരനെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കുന്നതിനാണ് ഇന്ത്യ കിവീസ് പരമ്പര സാക്ഷ്യം വഹിച്ചത്. കൂടതെ അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പരിക്കേറ്റ് പിന്മാറിയപ്പോൾ പകരം നായകൻ എന്ന റോളിലും കെ എൽ രാഹുൽ തിളങ്ങി. രോഹിത്തിന്റെ അഭാവത്തില്‍ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മത്സരശേഷം രാഹുൽ പ്രതികരിച്ചു.
 
ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ പരമ്പരയുടെ താരമായതും കെ എൽ രാഹുൽ തന്നെയായിരുന്നു. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആകെ 224 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഇതോടെ ഒരു റെക്കോർഡ് നേട്ടം കൂടി രാഹുൽ സ്വന്തമാക്കി. ഒരു ദ്വിരാഷ്ട്ര ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് പരമ്പരയിൽ രാഹുൽ സ്വന്തമാക്കിയത് 45, 39, 27, 57, 56 എന്നിങ്ങനെയാണ് രാഹുലിന്റെ സ്കോറുകൾ.
 
പരമ്പരയില്‍ ആകെ 56 റണ്‍സ് ശരാശരിയിലാണ് രാഹുലിന്റെ റൺ നേട്ടം.ന്യൂസിലന്‍ഡിന്റെ കോളിന്‍ മണ്‍റോ 163 റണ്‍സുമായി ഇന്ത്യ കിവീസ് പരമ്പരയിലെ റൺവേട്ടക്കാരിൽ രണ്ടാമതെത്തി. 160 റണ്‍സെടുത്ത കിവി ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാമതുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരമ്പര നേടി, പക്ഷേ നാണക്കേടിന്റെ റെക്കോർഡും!!