Webdunia - Bharat's app for daily news and videos

Install App

ആരാവും ധോനിയുടെ പിൻഗാമി: സുരേഷ് റെയ്‌ന പറയുന്നത് ഇങ്ങനെ

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (14:43 IST)
ചെന്നൈ സൂപ്പർ കിങ്‌സിൽ ആരാവും ധോനിയുടെ പിൻഗാമിയെന്ന ചോദ്യത്തിന് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ധോനിയ്ക്ക് ശേഷം ക്യാപ്‌റ്റൻസി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയിലേക്ക് എത്തുമെന്നാണ് റെയ്‌ന അഭിപ്രായപ്പെടുന്നത്.
 
രവീന്ദ്ര ജഡേജ,റോബിൻ ഉത്തപ്പ,ഡ്വെയ്‌ൻ ബ്രാവോ എന്നിവർക്കെല്ലാം ടീമിനെ നയിക്കാനാകും എങ്കിലും ജഡേജയായിരിക്കും ചെന്നൈയുടെ ആദ്യ ഓപ്‌ഷനെന്ന് താരം അഭിപ്രായപ്പെട്ടു. അതേസമയം മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്ന സുരേഷ് റെയ്‌ന ഇത്തവണ കമന്ററി ബോക്‌സിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഇർ‌ഫാൻ പഠാൻ,ഹർഭജൻ സിങ്,പീയുഷ് ചൗള, രവി ശാസ്‌ത്രി എന്നിവരും ഇത്തവണ കമന്ററി ബോക്‌സിൽ റെയ്‌നയ്ക്കൊ‌പ്പം ഉണ്ടാകും.
 
ഐപിഎല്ലിൽ ആദ്യമായി 5000 റൺസ് പിന്നിട്ട ബാറ്റ്‌സ്മാനാണ് സുരേഷ് റെയ്‌ന. ടി20യിൽ ആദ്യമായി 6000, 8000 റൺസ് കടന്ന താരവുമാണ് റെയ്‌ന. ഏറെ നാൾ ചെന്നൈയുടെ നെടുന്തൂൺ ആയിരുന്നെങ്കിലും മോശം ബാറ്റിങ് പ്രകടനവും ഫിറ്റ്നസും താരത്തെ ടീമിൽ നിന്നും പുറതാക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments