Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്കാര്യത്തിൽ ഞങ്ങൾ പൊളിയായിരുന്നു, ഇന്ത്യൻ ടീമിന്റെ പ്രശ്‌നം അത് മാ‌ത്രം: സുരേഷ് റെയ്‌ന

അക്കാര്യത്തിൽ ഞങ്ങൾ പൊളിയായിരുന്നു, ഇന്ത്യൻ ടീമിന്റെ പ്രശ്‌നം അത് മാ‌ത്രം: സുരേഷ് റെയ്‌ന
, ചൊവ്വ, 15 ഫെബ്രുവരി 2022 (19:29 IST)
ബാറ്റിംഗിനൊപ്പം ബൗളിങും ചെയ്യാൻ സാധിക്കുന്ന കളിക്കാരുടെ അഭാവമാണ് ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പോരായ്‌മയെന്ന് മുൻ ഇന്ത്യൻ താരം സുരേഷ്‌ റെയ്‌ന. ഞാൻ കളിച്ചിരുന്ന കാലത്ത് അത്തരത്തിലുള്ള പല താരങ്ങളും ടീമിലുണ്ടായിരുന്നു. വിവിധ ഐസിസി കിരീടങ്ങൾ അന്ന് നേടാൻ കാരണവും ഇതായിരുന്നു. റെയ്‌ന പറയുന്നു.
 
ഞാൻ രഞ്ജി കളിക്കുന്ന സമയത്ത് തന്നെ കോച്ച് ഗ്യാനേന്ദ്ര പാണ്ഡെ  ബാറ്റിംഗിനൊപ്പം ബോളിഗും ചെയ്യണമെന്ന് എപ്പോഴും പറയുമായിരുന്നു.അഞ്ചു ബോളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ടീം കളിക്കുന്നതെങ്കില്‍ ക്യാപ്റ്റനെ ആറാമത്തെയോ, ഏഴാമത്തെയോ ബോളിംഗ് ഓപ്ഷന് ഇത് സഹായിക്കും.
 
ഞാൻ കളിച്ചിരുന്ന സമയത്ത് വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, യൂസുഫ് പഠാന്‍ എന്നിവര്‍ക്കൊപ്പം ഞാനും 2011ലെ ലോകകപ്പിൽ ഇന്ത്യക്കായി ബൗൾ ചെയ്യുമായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അവസാനായി ടി20 ലോകകപ്പിലും നമ്മള്‍ തോറ്റപ്പോള്‍ ടീമില്‍ ആറാമത്തെ ബോളിംഗ് ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നു കാണാം.
 
ഇതാണ് ഇന്ത്യൻ ടീമിലെ പ്രധാന പോരായ്‌മ. നില‌വിലെ താരങ്ങളിൽ സൂര്യകുമാര്‍ യാദവിന് ബൗൾ ചെയ്യാനാകും.പരിക്കേല്‍ക്കുന്നതിനു മുമ്പ് രോഹിത്തും ബോള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആരെങ്കെിലുമൊരാള്‍ക്കു മുന്നോട്ടു വന്നേ തീരു. ഇപ്പോൾ ശ്രേയസ് അയ്യർ ബൗളിങിൽ ശ്രദ്ധ നൽകുന്നുണ്ട്.അങ്ങനെയെങ്കിൽ രോഹിത് ശർമയ്ക്ക് മികച്ച ഒരു ഓപ്‌ഷനാകും ലഭിക്കുക. റെയ്‌ന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2022 സീസണിൽ ഒറ്റ കളിക്കില്ല, 8 കോടി ആർച്ചർക്ക് ലഭിക്കുമോ? ഐപിഎൽ നിയമം ഇങ്ങനെ