Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈ സൂപ്പർ കിങ്‌സ് ഇല്ലെങ്കിൽ എവിടെ കളിക്കും? മറുപടി നൽകി റെയ്‌ന

ചെന്നൈ സൂപ്പർ കിങ്‌സ് ഇല്ലെങ്കിൽ എവിടെ കളിക്കും? മറുപടി നൽകി റെയ്‌ന
, ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (11:48 IST)
ഐപിഎല്ലിൽ മികച്ച ബാറ്റിങ് റെക്കോഡ് സ്വന്തമായിട്ടുള്ള താരമാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന റെയ്‌ന ചെന്നൈ ജേഴ്‌സിയിലെ സ്ഥിരതാരമാണ്. ചെന്നൈ ഐപിഎൽ കളിക്കാതിരുന്ന 2015,16 സീസണുകളിൽ മാത്രമാണ് റെയ്‌ന മറ്റൊരു ടീമിനായി കളിച്ചിട്ടുള്ളത്.
 
ഇപ്പോഴിതാ ചെന്നൈ അല്ലാതെ മറ്റേത് ഐപിഎൽ ടീമിലാണ് കളിക്കാൻ താത്‌പര്യമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ആരാധകരുടെ ചിന്ന തല. സമയമൊട്ടും എടുക്കാതെ ഡൽഹി ക്യാ‌പിറ്റൽസ് എന്നാണ് താരം മറുപടി നൽകിയത്. തന്റെ വീട്ടിൽ നിന്നുമുള്ള ദൂരകുറവാണ് റെയ്‌ന ഇതിന് നൽകിയ കാരണം.
 
ഇതുവരെ 200 ഐപിഎൽ മത്സരങ്ങൾ കളിച്ച റെയ്‌ന 33.08 ശരാശരിയിൽ 5491 റൺസാണ് നേടിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയ സംഭവം: ഐസിസിയെ സമീപിക്കാനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്