Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajasthan Royals: ഇന്ന് ജയിച്ചില്ലെങ്കില്‍ സഞ്ജുവിന്റെ രാജസ്ഥാന് എട്ടിന്റെ പണി, പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും

Rajasthan Royals Play off chances
, ഞായര്‍, 14 മെയ് 2023 (08:49 IST)
Rajasthan Royals: നിര്‍ണായക മത്സരത്തിനായി സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ഇന്ന് ജയം അനിവാര്യം. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രാജസ്ഥാന്റെ എതിരാളികള്‍. 
 
നിലവില്‍ 12 കളികളില്‍ നിന്ന് ആറ് ജയവുമായി 12 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്ന് ജയിച്ചാല്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. പിന്നീട് ശേഷിക്കുന്ന ഒരു മത്സരം കൂടി ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേ ഓഫില്‍ എത്തും. അതേസമയം ഇന്ന് തോറ്റാല്‍ അടുത്ത മത്സരം ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും. ജീവന്‍മരണ പോരാട്ടത്തിനാണ് രാജസ്ഥാന്‍ ഇന്ന് ഇറങ്ങുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings: ഇന്ന് ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തും !