Ranji Trophy Final, Kerala vs Vidarbha: രഞ്ജി ട്രോഫി ഫൈനല്‍ ആരംഭിച്ചു; വിദര്‍ഭയെ പൂട്ടുമോ കേരളം?
മൂന്നാം രഞ്ജി ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് വിദര്‍ഭ ഫൈനലില്‍ ഇറങ്ങുന്നത്
Ranji Trophy Final, Kerala vs Vidarbha: രഞ്ജി ട്രോഫി ഫൈനല്‍ ഇന്നുമുതല്‍. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ ആതിഥേയരായ വിദര്‍ഭയ്ക്ക് എതിരാളികള്‍ കേരളം. ഇന്ത്യന്‍ സമയം രാവിലെ 9.30 നു മത്സരം ആരംഭിക്കും.
6.3 ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ 11 ആയി നില്‍ക്കെ രണ്ടാം വിക്കറ്റും നഷ്ടം. വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കാഡെയെ ഒരു റണ്‍സിനു പുറത്താക്കിയതും നിതീഷ് തന്നെ
സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ വിദര്‍ഭയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ പാര്‍ത്ഥ് രേഖാഡെയെ എം.ഡി.നിതീഷ് പൂജ്യത്തിനു മടക്കി
Ranji Trophy Toss: കേരളത്തിനു ടോസ്, ബൗളിങ് തിരഞ്ഞെടുത്തു
മൂന്നാം രഞ്ജി ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് വിദര്‍ഭ ഫൈനലില്‍ ഇറങ്ങുന്നത്. കേരളമാകട്ടെ രഞ്ജിയില്‍ ആദ്യമായാണ് ഫൈനല്‍ കളിക്കുന്നത്. മുംബൈയെ സെമിയില്‍ തോല്‍പ്പിച്ചാണ് വിദര്‍ഭയുടെ ഫൈനല്‍ പ്രവേശനം. ഗുജറാത്തിനെതിരെ ഐതിഹാസിക വിജയം നേടിയാണ് കേരളം ഫൈനലില്‍ എത്തിയത്.
സ്‌പോര്‍ട്‌സ് 18 നെറ്റ് വര്‍ക്കിലും ജിയോ സിനിമാ ആപ്പിലും മത്സരം തത്സമയം കാണാം.