Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ടീം മെന്ററായി ധോണിയെ കൊണ്ടുവന്നത് എങ്ങനെയുണ്ട്?'; ഒടുവില്‍ മറുപടിയുമായി ശാസ്ത്രി

'ടീം മെന്ററായി ധോണിയെ കൊണ്ടുവന്നത് എങ്ങനെയുണ്ട്?'; ഒടുവില്‍ മറുപടിയുമായി ശാസ്ത്രി
, ശനി, 11 സെപ്‌റ്റംബര്‍ 2021 (13:18 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെ നിയോഗിച്ചതില്‍ പ്രതികരണവുമായി മുഖ്യപരിശീലകന്‍ രവി ശാസ്ത്രി. ഇതിനേക്കാള്‍ മികച്ചതൊന്നും ടീമിന് ആവശ്യപ്പെടാനില്ലെന്ന് ശാസ്ത്രി പറഞ്ഞു. ധോണിയുടെ സാന്നിധ്യം വളരെ നല്ല കാര്യമായാണ് താന്‍ നോക്കികാണുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി. 
 
'ഇതിനേക്കാള്‍ മികച്ചതൊന്നും ഞങ്ങള്‍ക്ക് ആവശ്യപ്പെടാനില്ല. ബിസിസിഐയുടെ തീരുമാനം വളരെ നല്ലതാണ്. ബിസിസിഐ കൃത്യമായ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നു. ഡ്രസിങ് റൂമിലും ഡഗ്ഔട്ടിലും ധോണിയുടെ സാന്നിധ്യം ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും. ബിസിസിഐയുടേത് വളരെ നല്ല നീക്കമാണ്,' ശാസ്ത്രി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശാസ്ത്രിക്കും കോലിക്കും അടക്കം എട്ടിന്റെ പണിക്ക് സാധ്യത ! കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തുപോയി