ലോകക്രിക്കറ്റിലേ ഏറ്റവും മികച്ച യുവതാരം അവനാണ്, ഗുജറാത്ത് താരത്തെ പുകഴ്‌ത്തി രവി ശാസ്‌ത്രി

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (14:26 IST)
ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ മത്സരങ്ങൾ അവസാനിക്കുമ്പോൾ കയ്യടി നേടുകയാണ് ഇന്ത്യൻ താരങ്ങൾ. ആവേഷ് ഖാനും, ഉമേഷ് യാദവും തുടങ്ങി യുവതാരമായ ആയുഷ് ബദാനിയടക്കമുള്ള താരങ്ങൾ മികച്ച പ്രകടനമാണ് സീസണിൽ കാഴ്‌ച്ചവെയ്ക്കുന്നത്. ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റൻസിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരമായ ശുഭ്‌മാൻ ഗില്ലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്‌ത്രി.
 
സീസണിലെ ആദ്യ മത്സരത്തിൽ റൺസൊന്നുമെടുക്കാതെയായിരുന്നു താരം പുറത്തായത്. ഇതോടെ ഗില്ലിനെതിരായ വിമർശനവും ശക്തമായി. എന്നാൽ രണ്ടാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ വിമർശകരുടെ വായടപ്പിക്കാൻ താരത്തിനായി.ഡൽഹിക്കെതിരെ 46 പന്തിൽ നിന്നും 84 റൺസാണ് ഗിൽ അടിച്ചെടുത്തത്. 6 ഫോറും 4 സിക്‌സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
 
കലർപ്പില്ലാത്ത പ്രതിഭയാണ് ഗിൽ എന്നാണ് ശാസ്‌ത്രിയുടെ പുകഴ്‌ത്തൽ. ലോകക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ യുവതാരങ്ങളിൽ ഒരാളാണ് ഗില്ലെന്നും റൺസ് കണ്ടെത്താൻ തുടങ്ങിയാൽ ഗില്ലിന്റെ ബാറ്റിങ് അനായാസമാകുമെന്നും ശാസ്‌ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

അടുത്ത ലേഖനം
Show comments