ദക്ഷിണാഫ്രിക്കയിലെ തകര്‍പ്പന്‍ ജയം; ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തി രവി ശാസ്‌ത്രി രംഗത്ത്
ദക്ഷിണാഫ്രിക്കയിലെ തകര്‍പ്പന്‍ ജയം; ഇന്ത്യന്‍ ടീമിനെ കുറ്റപ്പെടുത്തി രവി ശാസ്‌ത്രി രംഗത്ത്
ദക്ഷിണാഫ്രിക്കയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുഖ്യപരിശീലകൻ രവി ശാസ്ത്രി.
ടീമിന്റെ പരമ്പര വിജയത്തില്‍ സന്തോഷമുണ്ടെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നു. മുന്‍നിര ബാറ്റ്‌സ്‌മാന്മാര്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ മധ്യനിര പലപ്പോഴും പരാജയപ്പെടുകയാണ്. വന്‍ സ്‌കോറുകള്‍ നേടാന്‍ ഇതുമൂലം സാധിക്കാതെ പോകുന്നുവെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
ടീമിന്റെ ചില മേഖലകള്‍ ഏറെ മെച്ചപ്പെടാനുണ്ട്. മുന്‍നിര ബാറ്റ്‌സ്‌മാനും ബോളര്‍മാരും മികച്ച പ്രകടനമാണ് നടത്തുന്നത്. മധ്യനിര ബാറ്റ്‌സ്‌മാന്‍ പരാജയപ്പെടുന്നതിനാല്‍ വന്‍ ടോട്ടലുകള്‍ പിന്തുടരാനും നേടാനും സാധിക്കുന്നില്ല. ലോകകപ്പിനു മുന്നോടിയായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഓപ്പണര്‍മാര്‍ നല്‍കുന്ന തുടക്കം മികച്ച സ്‌കോറാക്കി തീര്‍ക്കുന്നതിന് മധ്യനിര താളം കണ്ടത്തേണ്ടത് അനിവാര്യമാണ്. വലിയ സ്കോർ പിന്തുടരുമ്പോഴും ഇത് തിരിച്ചടിയാകും. ഈ പ്രശ്‌നം പരിഹരിച്ചാല്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താന്‍ മറ്റു ടീമുകള്‍ക്ക് ബുദ്ധിമുട്ടാകും. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിലെത്തി പരാജയപ്പെടുത്തിയ ടീമിന്റെ പ്രകടനത്തില്‍ താന്‍ സന്തുഷ്‌ടനാണെന്നും രവി ശാസ്ത്രി പറഞ്ഞു.