Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയുടെയും രോഹിത് ശർമയുടെയും കാലം കഴിഞ്ഞു, ടി20 ടീമിൽ യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്ന് രവിശാസ്ത്രി

കോലിയുടെയും രോഹിത് ശർമയുടെയും കാലം കഴിഞ്ഞു, ടി20 ടീമിൽ യുവാക്കൾക്ക് പ്രാമുഖ്യം നൽകണമെന്ന് രവിശാസ്ത്രി
, തിങ്കള്‍, 15 മെയ് 2023 (21:57 IST)
ഇന്ത്യയുടെ ടി20 ടീമിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും കാലം കഴിഞ്ഞതായി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. വരാനിരിക്കുന്ന ആദ്യ ടി20 പരമ്പരയിൽ കോലിക്കും രോഹിത്തിനും പകരം യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും രവിശാസ്ത്രി പറഞ്ഞു.
 
ഐപിഎല്ലിൽ തിളങ്ങിയ യശ്വസി ജയ്സ്വാളിനെയും ജിതേഷ് ശർമ,തിലക് വർമ എന്നിവരെ പോലെയുമുള്ള താരങ്ങൾക്ക് ഇന്ത്യയുടെ ടി20 ടീമിൽ അവസരം നൽകണമെന്നും അതുവഴി രാജ്യാന്തര ക്രിക്കറ്റിൽ അവർക്ക് മത്സരപരിചയം ഉറപ്പാക്കണമെന്നും ശാസ്ത്രി പറഞ്ഞു. ടി20യിൽ യുവാക്കൾക്ക് അവസരം നൽകുമ്പോൾ കോലിയ്ക്കും രോഹിത്തിനും ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നും ശാസ്ത്രി പറഞ്ഞു. രോഹിത്തിനും കോലിയ്ക്കുമൊന്നും ഇനിയൊന്നും തെളിയിക്കേണ്ടതായിട്ടില്ല. അതുകൊണ്ട് തന്നെ യുവതാരങ്ങളെ വളർത്തിയെടുത്ത് അവർക്ക് മത്സരപരിചയം നൽകുകയാണ് വേണ്ടത്. ശാസ്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസ്സിയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളിലാണ്, ക്ലബിനെ കൊണ്ട് ആവുന്നതെല്ലാം ചെയ്യും: ലപോർട്ട