സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റരുത്, ഗില്ലിനായി മറ്റാരെയെങ്കിലും ഒഴിവാക്കണം നിർദേശവുമായി രവി ശാസ്ത്രി

അഭിറാം മനോഹർ
തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (19:36 IST)
ഏഷ്യാകപ്പില്‍ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിന്നും മാറ്റരുതെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായ രവിശാസ്ത്രി. വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ മടങ്ങിയെത്തിയെങ്കിലും ഓപ്പണിംഗ് റോളില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ മാറ്റുന്നത് എളുപ്പമാകില്ലെന്നാണ് രവി ശാസ്ത്രി അഭിപ്രായപ്പെടുന്നത്.
 
 ടോപ് ത്രീയിലാണ് സഞ്ജു ഏറ്റവും അപകടകാരി. ആ സ്ഥാനങ്ങളില്‍ കളിച്ചാണ് സഞ്ജു ഇന്ത്യയെ വിജയിപ്പിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ സഞ്ജുവിനെ ആ സ്ഥാനത്ത് നിന്നും മാറ്റരുത്. ഉപനായകനായി ഗില്‍ ടീമിലുണ്ടെങ്കിലും സഞ്ജുവിനെ ഓപ്പണിംഗ് റോളില്‍ നിലനിര്‍ത്തി മറ്റേതെങ്കിലും താരത്തിന് പകരം ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ടി20യില്‍ സഞ്ജു ഇപ്പോള്‍ കളിക്കുന്ന പൊസിഷനില്‍ തുടരണം.കാരണം ടോപ് ഓര്‍ഡറില്‍ സഞ്ജു ഇതിനകം തന്നെ 3 സെഞ്ചുറികള്‍ നേടി കഴിഞ്ഞു.
 
 യുഎഇയിലെ സാഹചര്യം സ്പിന്നര്‍മാരെയാകും തുണയ്ക്കുക. അഫ്ഗാന്‍ അടക്കമുള്ള ടീമുകള്‍ മൂന്നോ നാലോ സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയാകും ഇറങ്ങുക. ഇന്ത്യയും ടീമില്‍ രണ്ടോ മൂന്നോ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. രവി ശാസ്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 10ന് യുഎഇക്കെതിരെയാണ് ഏഷ്യാകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments