Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം ടെസ്റ്റില്‍ അശ്വിന് സാധ്യത; ജഡേജ പുറത്തിരിക്കും

India vs England
, ബുധന്‍, 18 ഓഗസ്റ്റ് 2021 (07:38 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍ കളിച്ചേക്കും. ആദ്യ രണ്ട് ടെസ്റ്റുകളില്‍ അശ്വിന്‍ പുറത്തിരിക്കേണ്ടിവന്നു. രവീന്ദ്ര ജഡേജയാണ് അശ്വിന് പകരം കളിച്ചത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ച് ആയതിനാല്‍ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. മൂന്നാം ടെസ്റ്റിലും ഇതേ ഫോര്‍മാറ്റ് തന്നെ പിന്തുടരും. നാല് പേസര്‍മാരും ഒരു സ്പിന്നറും ആയിരിക്കും. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ജഡേജയെ മാറ്റി ഇത്തവണ അശ്വിന് അവസരം നല്‍കും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ അശ്വിന് അനുകൂലമാകുമെന്നാണ് നായകന്‍ വിരാട് കോലിയുടെ വിലയിരുത്തല്‍. ജോ റൂട്ടിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള സ്പിന്നര്‍ കൂടിയാണ് അശ്വിന്‍. മറ്റ് മാറ്റങ്ങളൊന്നും ടീമില്‍ ഉണ്ടാകില്ല. ഫോം വീണ്ടെടുത്ത അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ടീമില്‍ തുടരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആകെ കളിക്കുന്നത് രണ്ട് പേര്‍, ബാക്കിയെല്ലാവരും കടം, ഇങ്ങനെ പോയാല്‍ ഇന്ത്യ എളുപ്പത്തില്‍ പരമ്പര നേടും; ഇംഗ്ലണ്ടിനെതിരെ സുനില്‍ ഗവാസ്‌കര്‍