Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത്തിനും കോലിയ്ക്കും പിന്നാലെ ടി20യിൽ വിരമിക്കൽ പ്രഖ്യാപിച്ച് ജഡേജയും

Ravindra jadeja

അഭിറാം മനോഹർ

, ഞായര്‍, 30 ജൂണ്‍ 2024 (18:48 IST)
Ravindra jadeja
വിരാട് കോലിയ്ക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് കിരീടവിജയത്തിന് പിന്നാലെയാണ് ജഡേജയുടെയും വിരമിക്കല്‍ തീരുമാനം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 
ഇത്തവണത്തെ ടി20 ലോകകപ്പില്‍ തിരെഞ്ഞെടുക്കപ്പെട്ടെങ്കിലും ടൂര്‍ണമെന്റില്‍ ഉടനീളം ടീമിനായി മികച്ച പ്രകടനം നടത്താന്‍ ജഡേജയ്ക്കായിരുന്നില്ല. ഈ ഒരു ഘട്ടത്തില്‍ കൂടിയാണ് താരത്തിന്റെ വിരമിക്കല്‍ തീരുമാനം. ഇന്ത്യയ്ക്കായി 74 ടി20 മത്സരങ്ങളില്‍ നിന്നും 54 വിക്കറ്റുകളും 515 റണ്‍സും ജഡേജ നേടിയിട്ടുണ്ട്. 46* റണ്‍സാണ് ടി20യില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത ആഴ്ച മുതൽ തൊഴിൽ രഹിതനാണ്, ലോകകപ്പ് ആഘോഷങ്ങൾക്കിടെ തമാശ പൊട്ടിച്ച് ദ്രാവിഡ്