Glenn Maxwell: മഞ്ഞ ജേഴ്‌സിയിട്ട് ഇട്ട് ഇറക്കിയാല്‍ മാക്‌സ്വെല്‍ തീയാകും; ട്രോളി സോഷ്യല്‍ മീഡിയ

ഓസ്‌ട്രേലിയയുടെ ജേഴ്‌സി പോലെ മഞ്ഞ നിറത്തിലുള്ള ജേഴ്‌സി ധരിപ്പിച്ചാല്‍ മാക്‌സ്വെല്‍ നന്നായി കളിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ട്രോള്‍

രേണുക വേണു
ബുധന്‍, 3 ഏപ്രില്‍ 2024 (11:44 IST)
Glenn Maxwell

Glenn Maxwell: ഐപിഎല്ലില്‍ മോശം ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ ട്രോളി സോഷ്യല്‍ മീഡിയ. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നതിന്റെ പകുതി ആത്മാര്‍ഥതയെങ്കിലും ആര്‍സിബിക്ക് വേണ്ടി മാക്‌സ്വെല്‍ പുറത്തെടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. മാക്‌സ്വെല്‍ ബാറ്റിങ്ങില്‍ തിളങ്ങാത്തത് ആര്‍സിബിക്ക് വലിയ തലവേദനയായിരിക്കുകയാണ്. 
 
നാല് ഇന്നിങ്സുകളില്‍ നിന്ന് നേടിയത് വെറും 31 റണ്‍സ്. ശരാശരി വെറും 7.75 ! രണ്ട് കളികളില്‍ ഡക്കിനും ഒരെണ്ണത്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. ബൗളിങ്ങില്‍ മാത്രമാണ് മാക്സ്വെല്‍ ആശ്വസിക്കാനുള്ള വക നല്‍കുന്നത്. 
 
ഓസ്‌ട്രേലിയയുടെ ജേഴ്‌സി പോലെ മഞ്ഞ നിറത്തിലുള്ള ജേഴ്‌സി ധരിപ്പിച്ചാല്‍ മാക്‌സ്വെല്‍ നന്നായി കളിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ട്രോള്‍. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജീവന്‍ പണയം വെച്ചും കളിക്കുന്ന മാക്‌സ്വെല്ലിന് ആര്‍സിബിയോട് അതിന്റെ പകുതി പോലും ആത്മാര്‍ഥതയില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ സീസണില്‍ 14 കളികളില്‍ നിന്ന് 183.49 സ്‌ട്രൈക്ക് റേറ്റില്‍ 400 റണ്‍സാണ് ആര്‍സിബിക്ക് വേണ്ടി മാക്‌സി നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma : അഭിഷേക് അടിച്ചുകൂട്ടിയത് സെഞ്ചുറി മാത്രമല്ല ഒരു കൂട്ടം റെക്കോർഡുകളും, മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത നേട്ടം

Axar Patel: ടീമിനെ തോൽപ്പിച്ച ക്യാപ്റ്റന്റെ 'ആനമണ്ടത്തരം'

SRH vs DC: അഭിഷേകിന്റെ വെടിക്കെട്ടിൽ ഉത്തരമില്ലാതെ ഡൽഹി

Abhishek Sharma: ബൗളർമാർക്കു പുല്ലുവില; തല്ലിയോടിച്ച് അഭിഷേക് ശർമ, സെഞ്ചുറി

'ആകെ കളിച്ചിരുന്ന ഒരുത്തനും പോയി'; ചെന്നൈ സൂപ്പർ കിങ്‌സിനു കുനിൻമേൽ കുരു !

അടുത്ത ലേഖനം
Show comments