Select Your Language

Notifications

webdunia
webdunia
webdunia
webdunia

RR vs MI: ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ടിന്റെ വെള്ളിടി, റണ്‍സൊന്നും നേടാതെ രോഹിത്തും നമാന്‍ ധിറും പുറത്ത്

Rajasthan Royals

അഭിറാം മനോഹർ

, തിങ്കള്‍, 1 ഏപ്രില്‍ 2024 (19:43 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ മുംബൈയ്ക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആദ്യ ഓവറില്‍ തന്നെ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ മുംബൈ ഇന്ത്യന്‍സ് മുന്‍ പേസര്‍ കൂടിയായ ട്രെന്‍ഡ് ബോള്‍ട്ടിനാണ് വിക്കറ്റ്. ഓവറിലെ അവസാന പന്തില്‍ നമാന്‍ ധിറിനെയും ബോള്‍ട്ട് പുറത്താക്കി.
 
ടൂര്‍ണമെന്റിലെ ആദ്യ 2 മത്സരങ്ങള്‍ വിജയിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് വിജയിക്കാനായാല്‍ പോയന്റ് ടേബിളില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും. അതേസമയം സീസണിലെ ആദ്യ വിജയമാണ്‍ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ലക്ഷ്യമിടുന്നത്. മികച്ച ടീം സ്വന്തമായുണ്ടെങ്കിലും ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ ആദ്യ കളികളില്‍ പ്രകടമായിരുന്നു. രോഹിത്തിനെ മാറ്റിയതിനാല്‍ ഹോം ഗ്രൗണ്ട് മത്സരത്തിലും വലിയ ആരാധക പിന്തുണ മുംബൈയ്ക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ വെറുപ്പ് മറികടക്കാൻ ഹാർദ്ദിക്കിന് കഴിയും, പഴയ സഹതാരത്തിന് പിന്തുണയുമായി ബോൾട്ട്