ഡെത്ത് ഓവറുകളിൽ ഹർഷൽ പട്ടേലിന്റെ അസാനിധ്യം വിനയായി, അവസാന 10 ഓവറിൽ ആർസി‌ബി വഴങ്ങിയത് 155 റൺസ്!

Webdunia
ബുധന്‍, 13 ഏപ്രില്‍ 2022 (15:46 IST)
സീസണിലെ ആദ്യ വിജയമായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. ഉത്തപ്പയും ശിവം ദുബെയും തകർത്തടിച്ചപ്പോൾ അവസാന 10 ഓവറുകളിൽ ചെന്നൈ നേടിയെടുത്തത് 155 റൺസാണ്.
 
കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരനായിരുന്ന ഹർഷൽ പട്ടേലിന്റെ അസാന്നിധ്യമാണ് അവസാന ഓവറുകളിൽ റൺറേറ്റ് പിടിച്ചുനിർത്തുന്നതിൽ ആർസി‌ബി പരാജയപ്പെടാൻ കാരണമെന്ന് ക്രിക്കറ്റ് വിദഗ്‌ധർ വിലയിരുത്തുന്നു. സഹോദരിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹർഷൽ ബയോ ബബ്‌ൾ വിട്ട് നാട്ടിലേക്ക് മടങ്ങി‌യത്.
 
ഹർഷലിനെ കൂടാതെ ഇറങ്ങിയ ബാംഗ്ലൂർ, ചെന്നൈയ്ക്കെതിരെ അവസാന 10 ഓവറിൽ 13 എക്സ്ട്ര അടക്കം 155 റൺസാണു ബാംഗ്ലൂർ വിട്ടുനൽകിയത്. ഡെത്ത് ഓവറുകളിൽ ഹർഷൽ പട്ടേലിന്റെ അഭാവമാണ് തിരിച്ചടിയായതെന്ന് ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസി മത്സരശേഷം പ്രതികരിച്ചു.
 
ബാംഗ്ലൂരിനു മാത്രമല്ല, കളിക്കുന്ന ഏതു ടീമിനായും നിർണായക സംഭാവന നൽകാൻ കെൽപ്പുള്ള താരമാണു ഹർഷൽ. കളി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ അവനാകും. ചെന്നൈക്കെതിരെ ഞങ്ങൾ ഏറ്റവും മിസ് ചെയ്‌തത് അവന്റെ സേവനമാണ്.ഡെത്ത് ഓവറുകളിലെ ബോളിങ് വൈവിധ്യവും ഞങ്ങൾക്കു നഷ്ടമായി. കനത്ത നഷ്ടംതന്നെയാണ്. ഹൽഷൽ ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ ഡുപ്ലെസിസ് പറഞ്ഞു.
 
ഹർഷൽ പട്ടേലിന്റെ സഹോദരിയോടുള്ള ആദര സൂചകമായ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ബാംഗ്ലൂർ താരങ്ങൾ ഇന്നലെ മത്സരത്തിന് ഇറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മരണക്കളി കളിച്ച് ടൈ ആക്കി, സൂപ്പർ ഓവറിൽ പക്ഷേ അടപടലം, ഇന്ത്യ എ യെ തകർത്ത് ബംഗ്ലാദേശ് ഏഷ്യാകപ്പ് ഫൈനലിൽ

കുറ്റം പറയാനല്ലല്ലോ കോച്ചാക്കിയത്, അത് പരിഹരിക്കാനല്ലെ, ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരം

ടീമിൽ ഇടമില്ലായിരുന്നു, വാട്ടർ ബോയ് ആയി വെള്ളം ചുമന്നാണ് സമ്പാദ്യമുണ്ടാക്കിയത്: പാർഥീവ് പട്ടേൽ

Ben Stokes: സ്റ്റാര്‍ക്കിനുള്ള മറുപടി സ്റ്റോക്‌സ് കൊടുത്തു; ബാറ്റിങ്ങില്‍ ഫ്‌ളോപ്പായപ്പോള്‍ ബൗളിങ്ങില്‍ കസറി നായകന്‍

Ashes Test: രണ്ടെണ്ണം വാങ്ങിയാൽ നാലെണ്ണം തിരിച്ചുതരാനും അറിയാം, ഓസീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, ആദ്യദിനത്തിൽ വീണത് 19 വിക്കറ്റ്!

അടുത്ത ലേഖനം
Show comments