Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാറൂഖിനും ആവേശ് ഖാനും അടിസ്ഥാന വില 20 ലക്ഷം മാത്രം, ബേസ് പ്രൈസ് രണ്ട് കോടിയാക്കി ഹർഷൽ പട്ടേൽ

ഷാറൂഖിനും ആവേശ് ഖാനും അടിസ്ഥാന വില 20 ലക്ഷം മാത്രം, ബേസ് പ്രൈസ് രണ്ട് കോടിയാക്കി ഹർഷൽ പട്ടേൽ
, ഞായര്‍, 23 ജനുവരി 2022 (17:16 IST)
ഐപിഎൽ പതിനഞ്ചാം സീസണിന് മുന്നോടിയായി മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയം പൂർത്തിയാകുമ്പോൾ സ്വദേശികളായും വിദേശികളായും ആകെ രജിസ്റ്റർ ചെയ്‌തത് 1214 താരങ്ങൾ. ബിസിസിഐയാണ് രജിസ്റ്റർ ചെയ്‌ത താരങ്ങളുടെ എണ്ണം പുറത്തുവിട്ടത്.
 
20 ലക്ഷം അടിസ്ഥാന വിലയിട്ട താരങ്ങൾ മുതൽ 2 കോടി വരെ വിലയിട്ട താരങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നത്. ഇതിൽ കഴിഞ്ഞ സീസണുകളിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയിട്ടും അടിസ്ഥാനവില 20 ലക്ഷം മാത്രം നിശ്ചയിച്ച രണ്ട് താരങ്ങളാണുള്ളത്.
 
കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഷാറൂഖ് ഖാൻ, ആവേശ് ഖാൻ എന്നിവർ വെറും 20 ലക്ഷം രൂപയാണ് അടിസ്ഥാനവിലയായി തിരെഞ്ഞെടുത്തത്. റോബിൻ ഉത്തപ്പ, അമ്പാട്ടി റായഡു, ആഷ്ടൺ ആഗർ, ക്രെയ്ഗ് ഓവർട്ടൻ, മർച്ചന്റ് ഡി ലാൻഗേ തുടങ്ങിയവർ അടിസ്ഥാനവിലയായി 2 കോടി തിരെഞ്ഞെടുത്ത സ്ഥാനത്താണ് ഇരുവരും കുറഞ്ഞ തുകയായ 20 ലക്ഷം തിരെഞ്ഞെടുത്തത്.
 
കഴിഞ്ഞ ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ശ്രദ്ധ നേടിയ താരമാണ് ആവേശ് ഖാൻ. സീസണിൽ 24 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ രണ്ടാമനായിരുന്നു.32 വിക്കറ്റുമായി ഒന്നാമതെത്തിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഹർഷൽ പട്ടേൽ അടിസ്ഥാന വിലയായി ഇത്തവണ രണ്ട് കോടിയായി തിരെഞ്ഞെടുത്തിരുന്നു.
 
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് 5.25 കോടി രൂപയ്ക്ക് വാങ്ങിയ താരമായ ഷാറൂഖ് ഖാനാകട്ടെ 20 ലക്ഷം തന്നെയാണ് അടിസ്ഥാനവിലയായി തിരെഞ്ഞെടുത്തത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയെ വിലക്കുറച്ചുകണ്ടു, ഇന്ത്യയ്ക്ക് വിനയായത് അമിത ആത്മവിശ്വാസമെന്ന് ഇ‌മ്രാൻ താഹിർ