വനിതാ പ്രീമിയർ ലീഗിൽ മലയാളി കൊടുങ്കാറ്റ്, ആർസിബിയെ വിജയിപ്പിച്ചത് ശോഭന ആശയുടെ അഞ്ച് വിക്കറ്റ് പ്രകടനം

അഭിറാം മനോഹർ
ഞായര്‍, 25 ഫെബ്രുവരി 2024 (10:32 IST)
RCB Shobhana Asha
വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ദിവസവും താരമായി മാറി മലയാളി താരം. ആദ്യ ദിനം നടന്ന മുംബൈ ഡല്‍ഹി പോരാട്ടത്തില്‍ സജന സജീവനാണ് താരമായതെങ്കില്‍ ഇത്തവണ ആര്‍സിബി യുപി വാരിയേഴ്‌സ് പോരാട്ടത്തില്‍ ആര്‍സിബിയെ വിജയത്തിലേക്കെത്തിച്ചത് അഞ്ച് വിക്കറ്റുമായി തിളങ്ങിയ മലയാളി താരം ശോഭന ആശയുടെ പ്രകടനമായിരുന്നു.
 
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 6 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ യുപിയുടെ പോരാട്ടം 2 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. വനിതാ ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും പ്രകടനത്തോടെ ശോഭന ആശ തന്റെ പേരിലാക്കി. നേരത്തെ സഭിനേനി മേഘന(53) റിച്ച ഘോഷ്(62) എന്നിവരുടെ മികവിലാണ് ആര്‍സിബി 157 റണ്‍സിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ യുപിയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 8.3 ഓവറിലെത്തുമ്പോഴേക്ക് യുപിക്ക് തങ്ങളുടെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടോപ് ഓര്‍ഡറിലെ വൃന്ദയുടെയും തഹ്ലിയ മഗ്രാത്തിന്റെയും വിക്കറ്റുകള്‍ ശോഭന ആശയ്ക്കായിരുന്നു.
 
എന്നാല്‍ പിന്നീട് ഗ്രേസ് ഹാരിസും ശ്വേത ശെരാവത്തും ചേര്‍ന്ന് യുപിയെ 16 ഓവറില്‍ 126 എന്ന നിലയിലെത്തിച്ചു. 24 പന്തില്‍ 32 വിജയിക്കാന്‍ മതിയെന്ന നിലയില്‍ 18മത് ഓവര്‍ എറിയാനെത്തിയ ശോഭന ആശ ശ്വേത ശെരാവത്തിനെ പുറത്താക്കി. തുടര്‍ന്ന് ഗ്രേസ് ഹാരിസിനെയും ബൗള്‍ഡാക്കി. ആറാം പന്തില്‍ കിരണ്‍ നവ്ഗീറിനെയും ശോഭന ആശ മടക്കിയയച്ചു. ഇതോടെ യുപി സ്‌കോര്‍ 17 ഓവറില്‍ 128 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലായി. 4 ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്താണ് ശോഭന ആശ 5 വിക്കറ്റ് സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments