സഞ്ജുവിനെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവന്റെ ബാറ്റിംഗ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു, നാസര്‍ ഹുസൈനോട് പോണ്ടിംഗ്, ചേട്ടന്‍ വേറെ ലെവല്‍ തന്നെ: വീഡിയോ

അഭിറാം മനോഹർ
ബുധന്‍, 30 ഒക്‌ടോബര്‍ 2024 (16:08 IST)
Ponting- sanju samson
ക്രിക്കറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ഓസീസ് ഇതിഹാസതാരം റിക്കി പോണ്ടിംഗ്. സ്‌കൈ സ്‌പോര്‍ട്‌സിനായി മുന്‍ ഇംഗ്ലണ്ട് നാസര്‍ ഹുസൈനോടൊപ്പം സംസാരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിലെ ഇഷ്ട ബാറ്റര്‍മാരെ പറ്റി പോണ്ടിംഗ് മനസ് തുറന്നത്. ഇതിന് പിന്നാലെ ക്രിക്കറ്റിലെ സ്ലെഡ്ജിംഗ് അനുഭവത്തെ പറ്റിയും കരിയറില്‍ നേരിട്ട വെല്ലുവിളികളെ പറ്റിയുമെല്ലാം പോണ്ടിംഗ് മനസ്സ് തുറന്നു.
 
ഏത് താരങ്ങളുടെ ശൈലിയാണ് ഇഷ്ടമെന്ന ചോദ്യത്തിനോട് രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍,റിഷഭ് പന്ത്, വിരാട് കോലി എന്നിവരുടെ പ്രകടനങ്ങളെ ആസ്വദിക്കാറുണ്ടെന്ന് പറഞ്ഞ പോണ്ടിംഗ്  സഞ്ജുവിന്റെ പ്രകടനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് നാസര്‍ ഹുസൈനോട് ചോദിച്ചു. പോണ്ടിംഗിന്റെ വാക്കുകള്‍ ഇങ്ങനെ. ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നോക്കു. രോഹിത് മനോഹരമായി കളിക്കുന്ന താരമാണ്. ഗില്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. റിഷഭ് പന്തിന്റെ പ്രകടനങ്ങളെയും ഞാന്‍ ആസ്വദിക്കുന്നു. അതിനിടയില്‍ കോലി. ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണെന്ന കളിക്കാരനെ നിങ്ങള്‍ എത്രമാത്രം കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. ടി20ഇല്‍ സഞ്ജു ക്രീസിലെത്തുന്നത് മുതല്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. പോണ്ടിംഗ് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: ഇംഗ്ലണ്ട് പര്യടനത്തിലെ നേതൃശേഷിയില്‍ പൂര്‍ണ തൃപ്തി; രോഹിത്തിനെ മാറ്റിയത് ഗംഭീറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

ബിസിസിഐയ്ക്ക് വേണ്ടെങ്കിലെന്ത്, സഞ്ജുവിനെ റാഞ്ചി ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ

ബാറ്റെടുത്താൽ സെഞ്ചുറി!, സ്മൃതി മന്ദാനയുടെ റെക്കോർഡ് തകർത്ത് തസ്മിൻ ബ്രിറ്റ്സ്

ലബുഷെയ്ൻ പുറത്ത്, സ്റ്റാർക് തിരിച്ചെത്തി, ഇന്ത്യക്കെതിരായ ഏകദിന, ടി20 ടീമുകൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Australia Team for India Series: ഓസ്‌ട്രേലിയയെ നയിക്കുക മിച്ചല്‍ മാര്‍ഷ്; സ്റ്റാര്‍ക്ക് തിരിച്ചെത്തി, കമ്മിന്‍സ് ഇല്ല

അടുത്ത ലേഖനം
Show comments