Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റിൽ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനം ശരിയായി: കോലിയെ പിന്തുണച്ച് പോണ്ടിംഗ്

ക്രിക്കറ്റിൽ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനം ശരിയായി: കോലിയെ പിന്തുണച്ച് പോണ്ടിംഗ്
, വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (20:50 IST)
മോശം ഫോമിനെ തുടർന്ന് അതിരൂക്ഷമായ വിമർശനമാണ് ഇന്ത്യൻ മുൻ നായകനായ വിരാട് കോലിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലത്തിന് മുകളിലായി മികച്ച ഇന്നിങ്ങ്സുകൾ നടത്താൻ പരാജയപ്പെട്ട കോലി പക്ഷേ ക്രിക്കറ്റിൽ നിന്നുമെടുത്ത ഇടവേളയ്ക്ക് ശേഷം ഏഷ്യാക്കപ്പിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോളിതാ വിരാടിൻ്റെ ബാറ്റിങ്ങിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഓസീസ് ഇതിഹാസതാരമായ റിക്കി പോണ്ടിങ്.
 
ക്രിക്കറ്റിൽ നിന്നും ഒരുമാസക്കാലം ഇടവേളയെടുത്ത കോലി ശരിയായ കാര്യമാണ് ചെയ്തതെന്ന് റിക്കി പോണ്ടിങ് പറയുന്നു. മോശം സമയങ്ങളിൽ നിന്ന് കരകയറിയ കോലിയെയാണ് ഏഷ്യാക്കപ്പിൽ കാണുന്നത്. ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിൽ കോലി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും പോണ്ടിങ് പറഞ്ഞു.
 
ഏഷ്യാക്കപ്പിലെ ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാനെതിരെ 35 റൺസ് നേടിയ കോലി ബുധനാഴ്ച ഹോങ്കോങ്ങിനെതിരെ 44 പന്തിൽ പുറത്താകാതെ 59 റൺസ് നേടി. ഈ വർഷം  ഫെബ്രുവരി 18 ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഇന്റർനാഷണലിൽ 52 റൺസിന് ശേഷം കോലി നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അർധസെഞ്ചുറിയാണിത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലിനെയും ആവേശിനെയും എല്ലാവരും തെറി പറയുമ്പോൾ രക്ഷപ്പെടുന്നത് രോഹിത്: രൂക്ഷവിമർശനവുമായി ആകാശ് ചോപ്ര