Webdunia - Bharat's app for daily news and videos

Install App

പൂജാരയുടെ ഹെൽമെറ്റ് തകർക്കൂ, കമന്ററിക്കിടെ വിവാദപരാമർശവുമായി ഷെയ്‌ൻ വോൺ: രൂക്ഷ വിമർശനം

Webdunia
ചൊവ്വ, 19 ജനുവരി 2021 (11:45 IST)
പരിക്കുകളും അധിക്ഷേപങ്ങളും വിവാദങ്ങളും നിറഞ്ഞ ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ വീണ്ടും വിവാദം. ഇന്ത്യയും ഓസീസും തമ്മിലുള്ള നാലാം ടെസ്റ്റിനിടെ കമന്ററി ബോക്‌സിൽ മുൻ ഓസീസ് താരം ഷെയ്‌ൻ വോൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 
 
ബ്രിസ്‌ബേയ്‌നിലെ ഗാബയിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ 328 റൺസ് ചേസ് ചെയ്യുന്നതിനിടെയാണ് വോണിന്റെ വിവാദകമന്ററി. മത്സരത്തിന്റെ 29ആം ഓവറിൽ ഓസീസ് ബൗളിങ് താരം ജോഷ് ഹേസൽവുഡ് സ്ലോ ബോൾ ചെയ്യവെയാണ് വോണിന്റെ കമന്ററി. ചില ഷോർട്ട് ബോളുകൾ എറിഞ്ഞ് പൂജാരയെ അസ്വസ്ഥനാക്കു. ഹെൽമറ്റ് തകർക്കാൻ ശ്രമിക്കു എന്നതായിരുന്നു വോണിന്റെ കമന്ററി.
 
നേരത്തെ ഓസ്‌ട്രേലിയ്അക്കെതിരെ മുഹമ്മദ് ഷമി ഉൾപ്പടെ ഉള്ള താരങ്ങൾക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നിരുന്നു. ഓസീസ് ബൗളർമാരിൽ നിന്നുമായിരുന്നു പലർക്കും പരിക്കേറ്റത്.മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, കെഎല്‍ രാഹുല്‍ എന്നിവരായിരുന്നു പരിക്കിന്റെ പിടിയിലായത്. അതേസമയം നിരവധി പേരാണ് വോണിന്റെ കമന്ററിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: പരുക്കേറ്റ ഹാര്‍ദിക് പുറത്ത്, പകരം റിങ്കു സിങ്; ഇന്ത്യക്ക് ബൗളിങ്

India vs Pakistan: ഏഷ്യാകപ്പ് ഫൈനൽ:ഹാർദ്ദിക്കില്ല, ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരെഞ്ഞെടുത്തു

കളിക്കാർ അവരുടെ വികാരം പ്രകടിപ്പിക്കട്ടെ, ആരെയും ആഘോഷിക്കുന്നതിൽ നിന്നും തടയില്ല: സൽമാൻ ആഘ

Asia Cup Final: ഒരു മികച്ച ഇന്നിങ്സോ സ്പെല്ലോ മതി, ജയിക്കാനാവും: അട്ടിമറി പ്രതീക്ഷ പങ്കുവെച്ച് വസീം അക്രം

എല്ലാവർക്കും വീക്ക്നെസുണ്ട്,അഭിഷേകിനെ തടയാൻ പാക് ബൗളർമാർക്ക് ടിപ്പുകൾ നൽകി വസീം അക്രമും വഖാർ യൂനിസും

അടുത്ത ലേഖനം
Show comments