Webdunia - Bharat's app for daily news and videos

Install App

Sanju Samson: സഞ്ജു എപ്പോഴും ഗംഭീറിനൊപ്പം, ചാക്കിടാൻ നോക്കുകയാണെന്ന് പന്ത് ആരാധകർ

അഭിറാം മനോഹർ
ശനി, 27 ജൂലൈ 2024 (11:38 IST)
Sanju Samson, Gambhir
ശനിയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനങ്ങളുമായി സജീവമാണ് ഇന്ത്യന്‍ ക്യാമ്പ്. ബിസിസിഐ പുറത്തുവിട്ട പരിശീലന ദൃശ്യങ്ങളില്‍ പുതിയ കോച്ച് ഗൗതം ഗംഭീറിനൊപ്പം താരങ്ങള്‍ പരിശീലനം ചെയ്യുന്ന കാഴ്ചകളുണ്ടായിരുന്നു. ഇതില്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ പലപ്പോഴും ഗംഭീറിനൊപ്പമുണ്ടായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സഞ്ജുവിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് റിഷഭ് പന്ത് അനുകൂലികള്‍.
 
 നിലവില്‍ ഇന്ത്യയുടെ 3 ഫോര്‍മാറ്റുകളിലെയും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പിംഗ് താരമാണ് റിഷഭ് പന്ത്.  സ്വാഭാവികമായും പന്താണ് ഇന്ത്യയുടെ ടി20 മത്സരങ്ങളില്‍ കളിക്കേണ്ടത്. എന്നാല്‍ ഗംഭീറിനെ സ്വാധീനിച്ച് ഇന്ത്യന്‍ ടീമില്‍ തന്റെ ഇടം നേടാനാണ് ഇപ്പോള്‍ സഞ്ജു സാംസണ്‍ ശ്രമിക്കുന്നതെന്ന് പന്ത് അനുകൂലികള്‍ പറയുന്നു. സമീപകാലത്തായി സഞ്ജു സാംസണ്‍ നടത്തുന്ന സ്ഥിരതയുള്ള പ്രകടനങ്ങള്‍ പന്ത് അനുകൂലികളെ അസ്വസ്ഥരാക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
 
നേരത്തെ ഗൗതം ഗംഭീര്‍ പല സമയങ്ങളിലും സഞ്ജുവിലെ പ്രതിഭയെ പുകഴ്ത്തുകയും ഇന്ത്യന്‍ ടീമില്‍ സഞ്ജു കളിക്കുന്നില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഏകദിന ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടെങ്കിലും ഗംഭീറിന് സഞ്ജുവിനോട് പ്രത്യേക താത്പര്യമുള്ളതായാണ് പരിശീലന വീഡിയോകള്‍ കാണിക്കുന്നത്. അതിനാല്‍ തന്നെ ശ്രീലങ്കന്‍ പര്യടനത്തില്‍ സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ടീമില്‍ കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
 
 പരിശീലന സെഷനുകളില്‍ മുന്‍ പരിശീലകരായ രവി ശാസ്ത്രി,രാഹുല്‍ ദ്രാവിഡ് എന്നിവരുമായി സഞ്ജു ഇത്രയും അടുപ്പം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ പന്തിന് ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കില്‍ മാത്രമെ ഗൗതം ഗംഭീറിന്റെ പിന്തുണയുണ്ടാകുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇത് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും ആരാധകര്‍ കരുതുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

ചാമ്പ്യൻസ് ട്രോഫി നേടാൻ ഇംഗ്ലണ്ടിനാവില്ല, ഏകദിനം കളിച്ച് വേണ്ടത്ര പരിചയമില്ലാത്ത ടീം: മാർക്ക് ബൗച്ചർ

അവസാന പന്തുവരെ നീണ്ട ത്രില്ലറിൽ ഡൽഹിക്ക് സൂപ്പർ വിജയം, വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വീണു

Ajinkya Rahane: കൊല്‍ക്കത്തനെ നയിക്കുക 37 കാരന്‍ രഹാനെ !

അടുത്ത ലേഖനം
Show comments