Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾ നല്ല മനുഷ്യരാണ്, പാകിസ്ഥാനിൽ ഇന്ത്യ കളിക്കണമെന്ന് അപേക്ഷിച്ച് ഷോയ്ബ് മാലിക്

India vs Zimbabwe

അഭിറാം മനോഹർ

, വെള്ളി, 26 ജൂലൈ 2024 (14:28 IST)
2025ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി പാകിസ്ഥാന്‍ സന്ദര്‍ശിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് അപേക്ഷിച്ച് മുന്‍ പാകിസ്ഥാന്‍ നായകനായ ഷോയ്ബ് മാലിക്. പാകിസ്ഥാനില്‍ ഉള്ളവര്‍ നല്ലവരാണെന്നും ഇന്ത്യന്‍ ടീമിന് ഹൃദ്യമായ സ്വീകരണം തന്നെ പാകിസ്ഥാന്‍ ഒരുക്കുമെന്നും മാലിക് പറഞ്ഞു.
 
രാജ്യങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും അത് വേറെ പ്രശ്‌നമായി കണ്ട് പരിഹരിക്കാനായി ശ്രമിക്കണം. കായികരംഗത്തേക്ക് രാഷ്ട്രീയം വരരുത്. കഴിഞ്ഞ വര്‍ഷം ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് പോയി. ഇപ്പോള്‍ ഇന്ത്യയ്ക്ക് തിരിച്ച് പാകിസ്ഥാനിലേക്കും വരാനുള്ള അവസരമാണ്. ഇന്ത്യന്‍ ടീമില്‍ പാകിസ്ഥാനില്‍ കളിക്കാത്ത അനവധി കളിക്കാരുണ്ട്. അതിനാല്‍ തന്നെ പാകിസ്ഥാനില്‍ കളിക്കുക എന്നത് അവര്‍ക്ക് വളരെ മികച്ച അനുഭവം തന്നെയാകും. ഞങ്ങള്‍ നല്ല ആളുകളാണ്. നല്ല സ്വീകരണം ഞങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യ തീര്‍ച്ചയായും പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കണം. മാലിക് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Sri Lanka 1st T20I Predicted 11: ഒന്നാം ടി20 യില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറാകും, സഞ്ജുവിന്റെ സ്ഥാനം ബെഞ്ചില്‍ തന്നെ !