Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാറ്റിംഗിന് ഇറങ്ങാനാകുമോ?, ആശങ്കയായി പന്തിൻ്റെ പരിക്ക്, വ്യക്തത വന്നിട്ടില്ലെന്ന് നിതീഷ് കുമാർ റെഡ്ഡി

India vs england, Rishab pant injury, Dhruv jurel, Indian team,ഇന്ത്യ- ഇംഗ്ലണ്ട്, റിഷഭ് പന്ത് പരിക്ക്, ധ്രുവ് ജുറൽ

അഭിറാം മനോഹർ

, വെള്ളി, 11 ജൂലൈ 2025 (12:20 IST)
Rishab Pant
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്ക് ആശങ്കയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. മത്സരത്തിന്റെ 34മത് ഓവറില്‍ ജസ്പ്രീത് ബുമ്രയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെയാണ് പന്തിന്റെ ഇടതുകയ്യിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. ഗ്രൗണ്ടില്‍ തന്നെ പ്രാഥമിക പരിശോധനയ്ക്ക് വിധേയനായ പന്തിന് പകരം ധ്രുവ് ജുറലാണ് മത്സരത്തില്‍ താരത്തിന് പകരമെത്തിയത്. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ പന്തിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
 
എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബിസിസിഐ വിശദീകരിക്കുന്നത് ഇങ്ങനെ. നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്തുള്ളത്. താരത്തിന് ചൂണ്ടുവിരലില്‍ പരിക്കുണ്ട്. പന്തിന് പകരം ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. അതേസമയം ആദ്യദിവസത്തെ മത്സരശേഷം പന്തിന്റെ പരിക്കിനെ കുറിച്ച വ്യക്തതയില്ലെന്നും നാളെ അതിനെ പറ്റി കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി വ്യക്തമാക്കി. അതേസമയം ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യദിനം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 99 റണ്‍സുമായി ജോ റൂട്ടും 39 റണ്‍സുമായി നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ravindra Jadeja - Joe Root: ' വാടാ, ധൈര്യമുണ്ടേല്‍ ഓടിനോക്ക്'; ജഡേജയുടെ വെല്ലുവിളി, റിസ്‌ക്കെടുക്കാതെ റൂട്ട് (വീഡിയോ)