Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റിൽ അവൻ എക്കാലത്തെയും മികച്ചവരിൽ ഒരാളാകും, റിഷഭ് പന്തിനെ പൊക്കിയടിച്ച് ഗാംഗുലി

ടെസ്റ്റിൽ അവൻ എക്കാലത്തെയും മികച്ചവരിൽ ഒരാളാകും, റിഷഭ് പന്തിനെ പൊക്കിയടിച്ച് ഗാംഗുലി

അഭിറാം മനോഹർ

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (16:17 IST)
2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരം റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന് എക്കാലത്തെയും മികച്ച താരമാകാനുള്ള കഴിവുണ്ടെന്നും ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കവെ പറഞ്ഞു.
 
ടെസ്റ്റില്‍ മികച്ച പ്രകടനങ്ങള്‍ തന്നെയാണ് പന്ത് നടത്തുന്നതെന്ന് പറഞ്ഞ ഗാംഗുലി പന്ത് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇനിയുമേറെ മുന്നേറാനുണ്ടെന്ന് വ്യക്തമാക്കി.ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് ഞാന്‍ പന്തിനെ കാണുന്നത്. അതുകൊണ്ട് തന്നെ അവന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതില്‍ അത്ഭുതമില്ല.ഇപ്പോഴത്തെ മികച്ച പ്രകടനം തുടരുകയാണെങ്കില്‍ അവന്‍ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാകും.വൈറ്റ് ബോള്‍ ക്രിക്കറ്റിലും മെച്ചപ്പെടാന്‍ പന്തിന് സാധിക്കും. ഗാംഗുലി പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രങ്ങൾ തകർക്കുന്നു, ഹിന്ദുക്കളെ ആക്രമിക്കുന്നു, ബംഗ്ലാദേശിനെതിരായ പരമ്പര ഒഴിവാക്കണമെന്ന് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ